Deshabhimani

തിരിച്ചുപിടിക്കുന്നുവിനോദം: വയനാട് ഉത്സവത്തിന് തിരക്കേറുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 04, 2024, 07:41 PM | 0 min read

കൽപ്പറ്റ
ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ആഘാതത്തിൽനിന്ന്‌ വയനാടൻ വിനോദ സഞ്ചാര മേഖലയെയും തിരികെ പിടിക്കാൻ അരങ്ങേറുന്ന വയനാട് ഉത്സവിന് തിരക്കേറുന്നു. കർണാടകം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന്‌ ജില്ലയിലേക്കുള്ള സഞ്ചാരികളുടെ വരവ് കൂടിയിട്ടുണ്ട്. വയനാട് സുരക്ഷിതമാണ് എന്ന ജില്ലാ ഭരണനേതൃത്വത്തിന്റെ സന്ദേശ പ്രചാരണവും ലക്ഷ്യംകാണുകയാണ്.
   കാരാപ്പുഴയിൽ ജില്ലാ അധികൃതരും  കാരാപ്പുഴ ടൂറിസം മനേജ്‌മെന്റ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന വൈവിധ്യമാർന്ന കലാ സാംസ്‌കാരിക പരിപാടികളാണ് വിനോദസഞ്ചാരികൾക്കും തദ്ദേശീയർക്കും വിരുന്നൊരുക്കുന്നത്. ഡാം ഗാർഡനിലെ ആംഫി തിയറ്റർ വേദിയിൽ  നടക്കുന്ന കലാപരിപാടികൾ ആസ്വദിക്കാൻ നിരവധിപേരെത്തുന്നു. പൂജാവധിയും ദസറ ആഘോഷങ്ങളും കണക്കിലെടുത്ത് ഓരോ ദിവസവും പ്രകാശവിതാനങ്ങൾ ആധാരമാക്കിയുള്ള പ്രവേശന കവാടവും സജ്ജമാക്കുന്നുണ്ട്. കാരാപ്പുഴയിൽ ശനിയാഴ്ച വൈകിട്ട് ഡാം ഗാർഡൻ വേദിയിൽ കടത്തനാടൻ കളരിസംഘത്തിന്റെ കളരിപ്പയറ്റ് പ്രദർശനം അരങ്ങേറും. തുടർന്ന് ജിതിൻ സണ്ണി മെന്റലിസം അവതരിപ്പിക്കും. 
    എൻ ഊരിലും വയനാട് ഉത്സവിന്റെ ഭാഗമായി വേറിട്ട കലാപരിപാടികൾ അരങ്ങേറുന്നു. രാവിലെ 10 മുതൽ രാത്രി 7 വരെ തുടികൊട്ടൽ, വട്ടക്കളി, നെല്ലുകുത്ത് പാട്ട്, വീഡിയോ പ്രദർശനം എന്നിവയുണ്ടാകും. ശനിയാഴ്ച രാവിലെ 10 മുതൽ കണിയാമ്പറ്റ എംആർഎസിലെ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിക്കും. വൈകിട്ട് 4 മുതൽ 6.30 വരെ കമ്പളക്കാട് യുവപാണ്ഡവ നാടൻ പാട്ടുകളും നാടൻ കലാരൂപങ്ങളും അവതരിപ്പിക്കും.
 
പടം...
 


deshabhimani section

Related News

View More
0 comments
Sort by

Home