28 September Monday
മറ്റൊരു പശുവിനും വെട്ടേറ്റു

പശുവിനെ വെട്ടി കൊന്ന സംഭവം: അന്വേഷണം ഊർജിതമാക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020
പുതുശേരിക്കടവ്
പട്ടാപകല്‍ പശുവിനെ വെട്ടിക്കൊന്ന സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി വെള്ളമുണ്ട പൊലീസ്. പുതുശേരിക്കടവ്‌ പുതിയിടത്ത്‌ ജോസിന്റെ ഏഴുമാസം ഗർഭിണിയായ പശുവാണ്‌ കഴിഞ്ഞ ദിവസം വെട്ടേറ്റ്‌ ചത്തത്‌.   കഴിഞ്ഞ  29നാണ് തലയുടെ ഭാഗത്ത് മൂര്‍ച്ചയുള്ള ആയുധം വെച്ച് വെട്ടിയ നിലയിൽ  പശുവിനെ മേയാന്‍ കെട്ടിയിട്ടിടത്ത്  വെട്ടേറ്റ്‌ മരിച്ചു കിടക്കുന്നത്‌  കണ്ടത്. 
ഇത് സംബന്ധിച്ച് വെള്ളമുണ്ട സി ഐയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് വീട്ടുകാരുടെ ശ്രദ്ധയിൽ മറ്റൊരു പശുവിന് കൂടെ വെട്ടേറ്റത് കണ്ടത്. സംഭവത്തിന് ശേഷം രണ്ട് ദിവസമായി പശുക്കളെ കുളിപ്പിക്കുകയോ പുറത്തിറക്കുകയോ ചെയ്തിരുന്നില്ല. ഞായറാഴ്ച വൈകിട്ട്‌ കുളിപ്പിക്കുമ്പോഴാണ് ചെവിയുടെ പുറക് വശത്ത് കയർ കെട്ടിയ ഭാഗത്ത് മുറിവ് ശ്രദ്ധയിൽപ്പെട്ടത്. 
പുതുശേരിക്കടവ് ഭാഗത്താണ് ജോസ് താമസിക്കുന്നതെങ്കിലും പുഴ അക്കരെ വെള്ളമുണ്ട പഞ്ചായത്ത് പരിധിയിലെ കോളിക്കുണ്ട് ഭാഗത്താണ് പശുക്കളെ മേയ്ക്കുന്നത്. വിശാലമായതും ആൾ താമസമില്ലാത്തതും, മറ്റ് കൃഷിയിറക്കാത്തതുമായ സ്ഥലമാണിത്. പശുക്കൾക്ക് മേയാൻ പറ്റിയ സ്ഥലമായതിനാൽ നിരവധി പേർ ഇവിടെ കന്നുകാലികളെ കെട്ടാറുണ്ട്. 30നാണ് ജോസ് പൊലീസിൽ പരാതി നൽകിയത്. 
31ന് വെള്ളമുണ്ട ഗവ.വെറ്ററിനറി ഹോസ്പ്പിറ്റലിലെ സര്‍ജ്ജനായ ഡോ.ശരത് പോലീസിന്റെ സാന്നിധ്യത്തില്‍ മറവ് ചെയ്ത  ജഡം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. തല ഭാഗത്ത് വിദഗ്ദ്ധമായി മാരകയായുധം ഉപയോഗിച്ച് കുത്തിയതാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടത്തി. സംഭവത്തിൽ പൊലീസ് തെളിവെടുപ്പ് നടത്തി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top