14 November Thursday

കൽപ്പറ്റ ബസ‌്സ‌്റ്റാൻഡിലെ ടോയ‌്ലറ്റ‌് കോംപ്ലക‌്സ‌് നിർമാണം അന്തിമഘട്ടത്തിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 4, 2019

നിർമാണം പുരോഗമിക്കുന്ന ബസ‌്സ‌്റ്റാൻഡിലെ ടോയ‌് ലറ്റ‌് കോംപ്ലക‌്സ‌്

കൽപ്പറ്റ
കൽപ്പറ്റ നഗരസഭാ ബസ‌്സ‌്റ്റാന്റിലെ ടോയ‌്‌ ലറ്റ‌് കോംപ്ലക‌് നിർമാണം അന്തിമഘട്ടത്തിലേക്ക‌്. രണ്ട‌് മാസത്തിനുള്ളിൽ  ഇരുനില കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാകും. എൽഡിഎഫ‌് ഭരണസമിതി അധികാരത്തിൽ വന്നതിന‌് ശേഷംമാണ‌് കെട്ടിട നിർമാണം ആരംഭിച്ചത‌്.
2017–-2018 പദ്ധതിയിലാണ‌് 32 ലക്ഷം രൂപ ചെലവിട്ട‌്  ടോയ‌് ലറ്റ‌് നിർമിക്കാൻ തീരുമാനിച്ചത‌്. യുഡിഎഫ‌് കാലത്ത‌് തറക്കല്ലിടൽ നടത്തിയെങ്കിലും തുടർ നടപടി  ഉണ്ടായില്ല. ഉപേക്ഷിച്ച നിലയിൽ കിടന്ന പദ്ധതി എൽഡിഎഫ‌് വന്നതോടെ വീണ്ടും ചടുലമാവുകയായിരുന്നു.  പുതിയ ഭരണസമിതി കാരാറുകാരനെ വിളിച്ച‌് നിർമാണത്തിന‌് തടസമായവ പരിഹരിച്ചു.   ഇതേ തുടർന്നാണ‌് പഴയ കെട്ടിടം പൊളിച്ചുനീക്കിയത‌്‌. 
ആറ‌് മാസം മുമ്പ‌് ആരംഭിച്ച നിർമാണം അന്തിമഘട്ടത്തിലാണ‌്. ആഗസ‌്ത‌് അവസാനത്തോടെ ടൈൽ അടക്കം പാകി നിർമാണം പൂർത്തീയാവുമെന്നാണ‌് അധികൃതരുടെ പ്രതീക്ഷ.   2000 സ‌്ക്വയർഫീറ്റ‌് വിസ‌്തൃതിയിലാണ‌് കെട്ടിട നിർമാണം പുരോഗമിക്കുന്നത‌്. താഴെത്തെ നിലയിൽ സ‌്ത്രീകൾ, പുരുഷന്മാർ, ഭിന്നശേഷിക്കാർ എന്നിവർക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കും. ഒന്നാം നിലയിൽ സ‌്ത്രീകൾക്കുള്ള വിശ്രമ മുറിയും ക്ലോക്ക‌് റൂമുമാണ‌് ഒരുക്കുക. നേരത്തെ കക്കൂസ‌് ടാങ്ക‌് നിർമാണം പദ്ധതിയിൽ ഇല്ലായിരുന്നു. പുതുതായി ഇതും കൂട്ടിചേർത്തിട്ടുണ്ട‌്.  ബസ‌്സ‌്റ്റാന്റിനെ ദുർഗന്ധമയമാക്കുന്ന പഴയ അനുഭവങ്ങൾ ഇതൊടെ അവസാനിക്കും.  
നഗരത്തിലെത്തുന്ന യാത്രക്കാർക്ക‌് അടിസ്ഥാന സൗകര്യമില്ലെന്ന പരാതി ഏറെനാളായി നിലനിൽക്കുകയാണ‌്.  അനന്തവീര തീയേറ്ററിന‌് സമീപത്തെ  ബസ‌് വേ നവീകരിക്കുന്നതിന്റെ ഭാഗമായി അവിടെയും ആധുനീക ടോയ‌് ലറ്റ‌് നിർമിക്കാൻ നഗരസഭ തീരുമാനിച്ചിട്ടുണ്ട‌്. ഇതൊടെ നഗരത്തിലെത്തുന്ന യാത്രക്കാർക്ക‌് പ്രാഥമികസൗകര്യങ്ങളില്ലെന്ന പരാതികൾക്ക‌് അറുതിയാവും. അതോടൊപ്പം ശുചിത്വ നഗരത്തിലേക്ക‌് ഒരു പടികൂടി കൽപ്പറ്റ മുന്നേറുകയും ചെയ്യും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top