03 October Tuesday
കെ ഫോണ്‍

ഡിജിറ്റല്‍ കുതിപ്പിനൊരുങ്ങി ജില്ല

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023
 
കൽപ്പറ്റ
എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ -ഫോൺ പദ്ധതി തിങ്കളാഴ്‌ച യാഥാർഥ്യമാകും. സംസ്ഥാനതല  ഉദ്ഘാടനത്തോടൊപ്പം ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും പ്രാദേശിക ഉദ്ഘാടന ചടങ്ങുകൾ നടക്കും. മാനന്തവാടി ഗവ. വിഎച്ച്‌എസ്‌ഇയിൽ വൈകിട്ട് നാലിന്‌ ഒ ആർ കേളു എംഎൽഎ  ഉദ്ഘാടനംചെയ്യും. നഗരസഭാ ചെയർപേഴ്സൺ സി കെ രത്നവല്ലി അധ്യക്ഷയാവും. കൽപ്പറ്റ നഗരസഭ ഓഫീസിലും ബത്തേരി സർവജന ഗവ. വിഎച്ച്‌എസ്‌ഇയിലും ഉദ്ഘാടന ചടങ്ങ് നടക്കും.
ജില്ലയിൽ ഗ്രാമ, നഗര മേഖലകളിലൂടെ 1016 കിലോമീറ്ററാണ് കെ ഫോൺ ഒപ്റ്റിക്കൽ ഫൈബർ കേബിൾ ഒരുക്കിയത്. റോഡ് വീതികൂട്ടൽ നടക്കുന്നിടങ്ങളിലൊഴികെയുള്ള പ്രദേശങ്ങളില്‍ കേബിൾ എത്തിച്ചു. ആദ്യഘട്ടം 578 സർക്കാർ ഓഫീസുകള്‍ നെറ്റ്‌വർക്ക്‌ പരിധിയിൽവരും. കെഎസ്ഇബി സബ്സ്റ്റേഷനിൽ സ്ഥാപിച്ചിരിക്കുന്ന 10 പിഒപികളിലൂടെയാണ് വേഗമേറിയ ഇന്റർനെറ്റ് എത്തുക. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക്‌ മിതമായ നിരക്കിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. നിലവിൽ പതിനെട്ടായിരത്തിധികം സർക്കാർ സ്ഥാപനങ്ങളിൽ കെ -ഫോൺ ഇന്റർനെറ്റ് ലഭ്യമാണ്. ഏഴായിരം വീടുകളിൽ കണക്‌ഷനെത്തിക്കാനുള്ള പ്രവൃത്തിയും പൂർത്തിയാക്കി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top