14 May Friday

959 രോഗം; 250 മുക്തി

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021

 കൽപ്പറ്റ

ജില്ലയിൽ ചൊവ്വാഴ്‌ച  959 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 250 പേർ രോഗമുക്തരായി. 27.59 ആണ് ടെസ്‌റ്റ്‌  പോസിറ്റിവിറ്റി നിരക്ക്‌. 
948 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഒമ്പത്‌ ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 43,125 ആയി. 31,701 പേർ  രോഗമുക്തരായി. നിലവിൽ 10,359 പേരാണ് ചികിത്സയിലുള്ളത്. 9552 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.
രോഗം 
സ്ഥിരീകരിച്ചവർ
ബത്തേരി 95, കൽപ്പറ്റ 84, മേപ്പാടി 76, അമ്പലവയൽ 66, മുട്ടിൽ 56, മീനങ്ങാടി 52, പൂതാടി 43, മാനന്തവാടി 42, നൂൽപ്പുഴ 41,  പുൽപ്പള്ളി 40, നെൻമേനി 37,  പടിഞ്ഞാറത്തറ 36, കണിയാമ്പറ്റ 35, തൊണ്ടർനാട് 30, തവിഞ്ഞാൽ 29, വെങ്ങപ്പള്ളി 27, പനമരം 26, പൊഴുതന, വൈത്തിരി 25 വീതം, മുള്ളൻകൊല്ലി 21, മൂപ്പൈനാട് 19, തിരുനെല്ലി 17, എടവക 10, വെള്ളമുണ്ട 9, കോട്ടത്തറ 5,  തരിയോട്  രണ്ടുപേരും സമ്പർക്കത്തിലൂടെ രോഗബാധിതരായി. 
തമിഴ്‌നാട്ടിൽനിന്നുവന്ന രണ്ട്‌ അമ്പലവയൽ സ്വദേശികൾ, പടിഞ്ഞാറത്തറ സ്വദേശി, ബിഹാറിൽനിന്നുവന്ന പുൽപ്പള്ളി സ്വദേശി, കർണാടകയിൽനിന്നുവന്ന രണ്ട്‌ മാനന്തവാടി സ്വദേശികൾ, അമ്പലവയൽ, എടവക, കണിയാമ്പറ്റ, വൈത്തിരി, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരും രോഗബാധിതരായി. 
250 മുക്തി
പനമരം 16, നെന്മേനി 13, കണിയാമ്പറ്റ എട്ട്‌, പുൽപ്പള്ളി, വെള്ളമുണ്ട ഏഴുവീതം, മാനന്തവാടി, തിരുനെല്ലി ആറുവീതം, കൽപ്പറ്റ, ബത്തേരി, തരിയോട് അഞ്ചുവീതം, മേപ്പാടി, എടവക, അമ്പലവയൽ നാലുവീതം, മുട്ടിൽ മൂന്ന്‌, കോട്ടത്തറ,  മൂപ്പൈനാട്, പടിഞ്ഞാറത്തറ, പൊഴുതന രണ്ടുവീതം, നൂൽപ്പുഴ, തവിഞ്ഞാൽ, പൂതാടി സ്വദേശികളായ ഓരോരുത്തരും 5 തമിഴ്‌നാട് സ്വദേശികളും മൂന്ന്‌ ബംഗളൂരു സ്വദേശികളും കണ്ണൂർ, കാസർകോട്‌ സ്വദേശികളായ ഓരോരുത്തരും വീടുകളിൽ ചികിത്സയിലായിരുന്ന 136 പേരും രോഗമുക്തരായി. 
2007 പേർ പുതുതായി
നിരീക്ഷണത്തിൽ
കോവിഡ്‌ പ്രതിരോധവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്‌ച 2007 പേർ പുതുതായി നിരീക്ഷണത്തിലായി. 1443 പേർ‌ നിരീക്ഷണകാലം പൂർത്തിയാക്കി.  29,793 പേരാണ്‌ നിലവിൽ നിരീക്ഷണത്തിലുള്ളത്‌. ചൊവ്വാഴ്‌ച  3592 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ അയച്ച 3,89,281 സാമ്പിളുകളിൽ 3,76,283 പേരുടെ ഫലം ലഭിച്ചു.  3,33,158 നെഗറ്റീവും 43,125 പോസിറ്റീവുമാണ്.
 
സമ്പര്‍ക്കബാധിതര്‍ 
നിരീക്ഷണത്തില്‍ 
കഴിയണം
കൽപ്പറ്റ
വെങ്ങപ്പള്ളി പഞ്ചായത്ത് വാർഡ് നാലിൽ ഏപ്രിൽ 25ന് നടന്ന പാലുകാച്ചൽ ചടങ്ങിൽ പങ്കെടുത്തവർ നിരീക്ഷണത്തിൽ പോകണമെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. 
 ചടങ്ങ് നടന്ന വീട്ടിലെ രണ്ടുപേർ കോവിഡ് പോസിറ്റീവായിട്ടുണ്ട്‌. വെള്ളമുണ്ടയിൽ വാർഡ് 15ലെ  അരീക്കര കോളനി, കൊടക്കാട് ചെറുകര കോളനി എന്നിവിടങ്ങളിലെ പോസിറ്റീവ് ആയ വ്യക്തികൾക്ക് ധാരാളം ആളുകളുമായി സമ്പർക്കമുണ്ട്‌.  കണിയാമ്പറ്റ വാർഡ് 14ൽ പോസിറ്റീവ് ആയ വ്യക്തി ഇതേ വാർഡിൽ രണ്ടിന്‌ നടന്ന ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുത്തിട്ടുണ്ട്. 
 മീനങ്ങാടി പാൽ സൊസൈറ്റിയിൽ ജോലിചെയ്തയാൾ പോസിറ്റീവ് ആണ്. ഇദ്ദേഹം നാലുവരെ മുണ്ടനാട്‌ റൂട്ടിൽ പാൽ വിതരണം ചെയ്തിട്ടുണ്ട്. 
ഏപ്രിൽ 27 വരെ ബത്തേരി ബ്യൂട്ടി മാർക്ക് ഗോൾഡിൽ ജോലി ചെയ്തിരുന്നയാൾ പോസിറ്റീവാണ്.  കൽപ്പറ്റ സിൻസ്ലൗണ്ടറി ഷോപ് ജീവനക്കാരനും പോസിറ്റീവാണ്. 
 ഇദ്ദേഹം 30വരെ ജോലിയിലുണ്ടായിരുന്നു. മാനന്തവാടി ടൗണിലെ ഇസാഫ് ബാങ്ക് ജീവനക്കാരൻ, നെല്ലിമുണ്ട പോളാർ പ്ലാന്റേഷൻ എസ്റ്റേറ്റ് ജീവനക്കാരൻ, കൽപ്പറ്റ കൈനാട്ടി യമഹാ ഷോറൂം ജീവനക്കാരൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 
ലക്കിടി ചെക്ക് പോസ്റ്റിലെ ഫോറസ്റ്റ് ഓഫീസർ പോസിറ്റീവാണ്. കൽപ്പറ്റ ടീം തായ് ഓഫീസ് കേന്ദ്രീകരിച്ച്  ക്ലസ്റ്റർ ഉണ്ടായതായും ആരോഗ്യവിഭാഗം അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top