14 May Friday

വടിവാളുകൾ ചാക്കിൽക്കെട്ടി 
കുഴിച്ചിട്ട നിലയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021

ചാക്കിൽക്കെട്ടി കുഴിച്ചിട്ട വളിവാളുകൾ പുറത്തെടുത്തപ്പോൾ

 മാനന്തവാടി

ചാക്കിൽക്കെട്ടി കുഴിച്ചിട്ട നിലയിൽ വടിവാളുകൾ കണ്ടെത്തി. മാനന്തവാടി  താഴയങ്ങാടി ഡോക്ടർപടിക്ക് സമീപം സ്വകാര്യവ്യക്തിയുടെ  സ്ഥലത്താണ്‌  വടിവാളുകൾ കണ്ടെത്തിയത്‌.  സ്ഥലത്ത് മണ്ണെടുക്കുന്നതിനിടെയാണ്‌ പ്ലാസ്‌റ്റിക്‌ ചാക്കിൽ കെട്ടിയ നിലയിൽ  അഞ്ച്‌ വടിവാളുകൾ കണ്ടെത്തിയത്. കാലപ്പഴക്കത്തിൽ ചാക്ക് ദ്രവിച്ചിട്ടുണ്ട്‌.  വാളുക
ളും തുരുമ്പെടുത്തു. മാനന്തവാടി പൊലീസ്‌ സ്ഥലത്തെത്തി പരിശോധിക്കുകയും വാളുകൾ കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തു.    കേസെടുത്ത് അന്വേഷണം തുടങ്ങി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top