14 May Friday

വീടിനുനേരെ കാട്ടാനയുടെ 
ആക്രമണം

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021

കാട്ടാന ചുമര്‌ തകർത്ത വീടിന്‌ മുമ്പിൽ വാസുദേവന്റെ ഭാര്യയും മക്കളും

ഗൂഡല്ലൂർ
കാട്ടാന വീടിന്റെ ചുമര്‌ തകർത്തു. ഗൂഡല്ലൂർ അള്ളൂർ വയൽ വാസുദേവന്റെ വീടിനുനേരെയായിരുന്നു തിങ്കളാഴ്‌ച രാത്രി ഒറ്റയാന്റെ ആക്രമണമുണ്ടായത്‌.  ചുമരിന്റെ‌ മുകൾഭാഗം തകർത്ത്‌ തുമ്പിക്കൈ വീടിനുള്ളിലേക്ക്‌ നീട്ടി.  ഈ സമയം വാസുദേവന്റെ ഭാര്യയും മക്കളും വീടിനുള്ളിൽ ഉണ്ടായിരുന്നു.  പരിസരവാസികളെ വിവരം അറിയിച്ചതോടെ ആളുകളെത്തി ആനയെ തുരത്തി. അതുവരെ ഭയന്നുവിറച്ചാണ്‌ വീടിനുള്ളിൽ ‌ കഴിഞ്ഞത്‌. സ്വകാര്യ തോട്ടത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ വാസുദേവൻ  ജോലിക്ക്‌ പോയതായിരുന്നു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top