03 June Wednesday

കോളനികളിൽ 19,500 പോഷകാഹാരക്കിറ്റുകൾ എത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Apr 4, 2020
കൽപ്പറ്റ
ആദിവാസി  കോളനികളിലെ 60 കഴിഞ്ഞവർക്ക് പട്ടികവർഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ പോഷകാഹാര കിറ്റുകൾ  വിതരണം ചെയ്‌തു. ജില്ലയിൽ 19500 കിറ്റുകളാണ് വിതരണം ചെയ്തത്.  ഗോതമ്പ്, നുറുക്ക്, വെളിച്ചെണ്ണ, ശർക്കര തുടങ്ങിയവയാണ് കിറ്റിലുളളത്. പ്രായമായവരിൽ പോഷകാഹാരകുറവ് പരിഹരിക്കുക ലക്ഷ്യമിട്ടാണ് പ്രോട്ടീൻ കിറ്റുകൾ വിതരണം ചെയ്യുന്നതെന്ന് ജില്ലാ പട്ടികവർഗ  വികസന വകുപ്പ് പ്രോജക്ട്  ഓഫീസർ കെ സി ചെറിയാൻ അറിയിച്ചു. പട്ടികവർഗ വികസന വകുപ്പ് നേതൃത്വത്തിൽ 15  സാമൂഹ്യ അടുക്കളയും പ്രവർത്തിക്കുന്നുണ്ട്. ആറ് മാസം മുതൽ  6 വയസ്സു വരെയുള്ള കുട്ടികൾക്ക് പ്രത്യേക ഭക്ഷണവുമുണ്ട്. റാഗി, പൊട്ടുകടല, ചെറുപയർ എന്നിവയാണ് നൽകുന്നത്. മെഡിക്കൽ എമർജൻസിക്കായി ആറ് ആംബുലൻസ് സർവീസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top