03 June Wednesday
ശല്യം ചെയ്യരുത്;

കുട്ടിക്കൂട്ടങ്ങൾ പുതിയ ചലഞ്ചിലാണ്

വെബ് ഡെസ്‌ക്‌Updated: Saturday Apr 4, 2020

കുടുംബശ്രീ ബാലസഭാംഗങ്ങൾ കുട്ടിക്കൃഷിയിൽ

കൽപ്പറ്റ
വേനലവധിയിൽ വീട്ടിൽ ലോക്കായെങ്കിലും കുട്ടിക്കൂട്ടങ്ങൾ തിരക്കിലാണ്. ചെയ്ത് തീർക്കാനൊരുപാടുണ്ട്. ചിത്രം വരച്ചോ  ? പച്ചക്കറി നട്ടോ  ? പാട്ടുപാടിയോ  ? എന്നെല്ലാം ചോദിച്ച് കുടുംബശ്രീയിലെ ചേച്ചിമാർ ടീച്ചർമാരെപോലെ ഇടക്കിടെ വന്ന് അന്വേഷിക്കും. തങ്ങളുടെ പഠനത്തിൽമാത്രം ശ്രദ്ധപുലർത്തിയിരുന്ന അമ്മമാർ ഇപ്പോൾ കളികളുടെ കാര്യത്തിലും ശ്രദ്ധിക്കുന്നതിൽ ഏറെ ഹാപ്പിയാണിവർ.
കുടുംബശ്രീ ജില്ലാ മിഷൻ ബാലസഭാംഗങ്ങൾക്കായി ഒരുക്കിയിയിട്ടുള്ള 21ദിന ചലഞ്ച് ലോക്ക് ഡൗണിൽ വീട്ടകങ്ങളെ സർഗാത്മകമാക്കുകയാണ്. സമൂഹമാധ്യമ സാധ്യത ഉപയോഗപ്പെടുത്തിയാണ് പ്രവർത്തനം. സിഡിഎസ് തലത്തിൽ രക്ഷിതാക്കളെ അംഗങ്ങളാക്കി വാടസ് ആപ് ഗ്രൂപ്പ് രൂപീകരിച്ചാണ് കുട്ടികൾക്ക് ചലഞ്ച് നൽകിയിട്ടുള്ളത്.
ചിത്രരചന, ഫോട്ടോഗ്രാഫി മത്സരം, കരകൗശല വസ്തുക്കളുടെ നിർമാണം, ഗൃഹാലങ്കാരം, പരിസ്ഥിതി പഠനം, കവിതാലാപനം, കഥയവതരണം, കുട്ടിക്കൃഷി, പേപ്പർ ക്രാഫ്റ്റ്, ഓർമ്മക്കുറിപ്പ് തയ്യാറാക്കൽ, ഗണിത മാജിക്കുകൾ, കൊറോണക്കാലത്തെ ജീവിതാനുഭവങ്ങൾ പങ്കുവക്കൽ... ചലഞ്ചുകൾ നീളുകയാണ്.
സിഡിഎസ് തലത്തിലെ ആർപിമാരും ബാലസഭാംഗങ്ങളും ചേർന്ന് മറ്റുകുട്ടികളെയും പങ്കെടുപ്പിച്ചാണ് പരിപാടികൾ. ഫോട്ടോകളും വീഡിയോകളും ശബ്ദസന്ദേശങ്ങളും വാടസ് ആപ് ഗ്രൂപ്പിൽ പങ്കുവക്കും. കോവിഡ് ബോധവൽക്കരണവുമുണ്ട്. അവതരണങ്ങൾ ആർപിമാർ വിലയിരുത്തി മികച്ചവക്ക് സമ്മാനം നൽകും. മഹാമാരിയുടെ കാലത്തും കുട്ടികൾക്ക് വിനോദത്തിനും വിജ്ഞാനത്തിനും അവസരമുണ്ടാക്കുകയാണ് 21ദിന ചലഞ്ചിലൂടെ ലക്ഷ്യമിട്ടതെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ പി സാജിതയും വ്യക്തമാക്കുന്നു.
 
പ്രധാന വാർത്തകൾ
 Top