20 April Tuesday

നേരിന്റെ നേര് പറഞ്ഞ് .....

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021

ഗ്രാൻമ കലാവേദിയുടെ 'നേരറിവുകൾ' കലാജാഥയിൽ നിന്ന്

കൽപ്പറ്റ
  ഓഖിയും നിപയും  പ്രളയവും മഹാമാരിയും താണ്ടി അതിജീവനത്തിന്റെ പാതയിൽ മുന്നേറുന്ന കേരള ജനപക്ഷ നയങ്ങൾക്ക് കരുത്തുപകരാൻ നാടിനൊപ്പം നേരിന്റെ നേര് പറഞ്ഞ് കലാജാഥ പര്യടനം തുടങ്ങി. കേരള എൻജിഒ യൂണിയന്റെ ഗ്രാൻമ കലാവേദി കലാകാരന്മാർ ഒരുക്കുന്ന ‘നേരറിവുൾ’ കലാ ജാഥ നാടുണർത്തി ജില്ലയിൽ പര്യടനം തുടങ്ങി. ബുധനാഴ്ച രാവിലെ വെള്ളമുണ്ടയിൽ നിന്നാരംഭിച്ച ജാഥ വൈകീട്ട്‌ മീനങ്ങാടിയിൽ സമാപിച്ചു. സംഗീത ശിൽപങ്ങൾ, ചെകുത്താനും ചെകുത്താച്ചിയും എന്ന നാടകം, നാടൻ പാട്ടുകൾ എന്നിവ ജാഥയിൽ അവതരിപ്പിക്കുന്നുണ്ട്. വെള്ളമുണ്ട, കാട്ടിക്കുളം , പനമരം, മീനങ്ങാടി സ്വീകരണ കേന്ദ്രങ്ങളിൽ ആവേശകരമായ സ്വീകരണമാണ് ജാഥയ്‌ക്ക് ലഭിച്ചത്.
 
ജാഥ ഇന്ന്:
രാവിലെ 10 ന്‌  ചീരാൽ,12ന്‌   ബത്തേരി മിനി സിവിൽ സ്റ്റേഷൻ,
പകൽ മൂന്നിന്‌ കലക്ടറേറ്റ്‌ പരിസരം, വൈകീട്ട് 5.30 ന് മുട്ടിൽ സമാപനം.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top