23 April Friday
ഐ സി ബാലകൃഷ്ണൻ പരാജയം

രാജി കോൺഗ്രസിന്റെ അവഗണനയിൽ 
പ്രതിഷേധിച്ച്: എം എസ് വിശ്വനാഥൻ

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021

എം എസ് വിശ്വനാഥൻ

കൽപ്പറ്റ
കോൺഗ്രസ് നേതൃത്വത്തിന്റെ  അവഗണനയിലും നിലപാടിലും പരാജയത്തിലും  പ്രതിഷേധിച്ചാണ് രാജിവയ്ക്കുന്നതെന്ന് കെപിസിസി  സെക്രട്ടറി എം എസ് വിശ്വനാഥൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സിപിഐ എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.   കഴിഞ്ഞ ദിവസങ്ങളിലായി നിരവധി നേതാക്കളാണ് നേതൃത്വത്തിന്റെ പിടിപ്പുകേടിൽ പ്രതിഷേധിച്ച് രാജി വച്ചത്. ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പ് മുതൽ തുടങ്ങിയതാണ് നേതാക്കളുടെയും പ്രവർത്തകരുടെയും രാജി. എന്നിട്ടും ഒരു ചർച്ചയും അവലോകനവും നേതൃത്ത്വം നടത്തുന്നില്ല. ഉമ്മൻചാണ്ടിയെയും കെപിസിസി പ്രസിഡന്റിനെയും കണ്ട് പ്രശ്നങ്ങൾ അവതരിപ്പിച്ചിരുന്നു. എഐസിസിക്കും പരാതി നൽകിയിരുന്നു.  അവരും മൗനം പാലിച്ചു. ബത്തേരിയിലും മാനന്തവാടിയിലും ഒരേ വിഭാഗത്തിലുള്ളവരാണ് സ്ഥാനാർഥികൾ. കുറുമൻ സമുദായത്തോട് തികഞ്ഞ അവഗണനയാണ് കോൺഗ്രസ് നേതൃത്വം കാണിക്കുന്നത്. സമുദായ നേതാക്കളോട് സംസാരിച്ചിരുന്നു. അവഗണന സഹിച്ച് നിൽക്കണ്ടെന്നാണ് അവരും പറഞ്ഞത്. ഐ സി ബാലകൃഷ്ണൻ പരാജയമാണ്. രണ്ടുസ്ഥാനം വഹിക്കുന്ന അദ്ദേഹം രണ്ടിടത്തും തികഞ്ഞ പരാജയമാണ്. കോണ്‍ഗ്രസ്സ് തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ മതനിരപേക്ഷചേരിയെ ശക്തിപ്പെടുത്താന്‍ സാധിക്കാത്തവിധം ദുര്‍ബലപ്പെട്ടിരിക്കുന്നു. പരാജയപ്പെട്ടാൽ കോൺഗ്രസുകാർ ബിജെപിയിൽ പോകുമെന്ന് സംസ്ഥാന നേതൃത്വത്തിൽ ഉളളവർ പോലും പറയുകയാണ്. കോൺഗ്രസ്സിൽ വിശ്വാസം നഷ്ടപ്പെട്ടു.  പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാറിന്റെ  ഇടതുപക്ഷ വികസന ബദലും നിലപാടുകളും ഏറെ പ്രതീക്ഷ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top