20 April Tuesday

സിപിഐ എം മാനന്തവാടി വികസന 
വിളംബര ജാഥ നാളെ‌ മുതൽ

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021
മാനന്തവാടി
സിപിഐ എം മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  ‘മനം നിറഞ്ഞ് മാനന്തവാടി എന്ന മുദ്രവാക്യമുയർത്തി നടത്തുന്ന വികസന വിളംബര ജാഥ വെള്ളിയാഴ്ച ‌ തുടങ്ങും. തിരുനെല്ലി പനവല്ലിയിൽ ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്ഘാടനം ചെയ്യും. 
ജില്ലാ സെക്രട്ടറിയേറ്റംഗം എ എൻ പ്രഭാകരൻ ജാഥ ക്യാപ്റ്റനും എം റജീഷ് വൈസ് ക്യാപ്റ്റനും എ ജോണി മാനേജരുമാണ്. എൽഡിഎഫ് സർക്കാറിന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ മണ്ഡലത്തിന്റെ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ നിരത്തുന്ന ജാഥയിൽ കെ വി മോഹനൻ, പി വി സഹദേവൻ,പി കെ സുരേഷ്, കെ എം വർക്കി, ഒ ആർ കേളു എംഎൽഎ എന്നിവർ അംഗങ്ങളാണ്. 
രണ്ട് ദിവസങ്ങളായി നടത്തുന്ന ജാഥ ഉച്ചക്ക് ശേഷമാണ് ആരംഭിക്കുന്നത്. 
അഞ്ചിന് പനവല്ലിയിൽ നിന്ന് ആരംഭിക്കുന്ന ജാഥ കാട്ടിക്കുളം, കൊയിലേരി, കണിയാരം, തലപ്പുഴ, പേര്യ, വാളാട് എന്നീ കേന്ദ്രങ്ങളിലാണ് ആദ്യ ദിവസത്തെ പര്യടനം .രണ്ടാം ദിവസത്തെ പര്യടനം കോറോം, തേറ്റമല, വെള്ളമുണ്ട പത്താം മൈൽ, തരുവണ, വിളമ്പുകണ്ടം,പനമരം, അഞ്ചുകുന്ന്, തോണിച്ചാൽ, എടവക രണ്ടേ നാല് എന്നി കേന്ദ്രങ്ങളിലാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top