23 April Friday
5 ദിവസത്തിനുള്ളിൽ 4 നേതാക്കളുടെ രാജി

ആടിയുലഞ്ഞ് കോൺഗ്രസ്

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021
കൽപ്പറ്റ
ജില്ലയിൽ  അഞ്ച് ദിവസത്തിനുള്ളിൽ നാല് സംസ്ഥാന നേതാക്കളുടെ രാജിയിൽ ആടിയുലഞ്ഞ് കോൺഗ്രസ് നേതൃത്വം. നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തടയാനാകാതെ പകച്ചുനിൽക്കുന്ന ജില്ലാ നേതൃത്ത്വത്തിന് കെപിസിസി സെക്രട്ടറി എം എസ് വിശ്വനാഥന്റെ രാജി ഇരട്ടിപ്രഹരമായി.  ഐ സി ബാലകൃഷ്ണന്റെ മണ്ഡലത്തിലെമ്പാടും സ്വാധീനമുള്ള നേതാവെന്ന നിലയിൽ എം എസ് വിശ്വനാഥന്റെ രാജി കോൺഗ്രസ്സിന് കനത്ത ക്ഷീണം തന്നെയായി. തെരെഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെയാണ് യുഡിഎഫും കോൺഗ്രസ്സും ഇന്നുവരെ അനുഭവിക്കാത്ത തരത്തിലുള്ള കുഴപ്പത്തിലായത്. കൂട്ടരാജിയിൽ പകച്ചുനിൽക്കുന്ന ഡിസിസി പ്രസിഡന്റിനെ ആരും പിന്താങ്ങാൻ വരാത്തതും പ്രതിസന്ധിയുടെ ആഴം വർധിപ്പിച്ചു. 
നാലുദിവസം മുമ്പാണ് ഡിസിസി സെക്രട്ടറിയും ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി കെ അനിൽകുമാർ രാജിവച്ച് എൽജെഡിയിൽ ചേർന്നത്. തൊട്ടടുത്ത ദിവസം മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുജയ വേണുഗോപാൽ രാജിവച്ച് സിപിഐ എമ്മിനൊപ്പം ചേർന്നിരുന്നു. കഴിഞ്ഞ ദിവസം കെപിസിസി നിർവാഹക സമതിയംഗവും അന്തരിച്ച കോൺഗ്രസ് നേതാവ് കെ കെ രാമചന്ദ്രൻ മാസ്റ്ററുടെ സഹോദരനുമായ കെ കെ വിശ്വനാഥനും രാജിവച്ചു.  പാർടിയെ ഒറ്റ് കൊടുക്കുന്നവരും വിറ്റ്‌ തിന്നുന്നവരും പാർടിഫണ്ടിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തവരുമായ 
 മൂവർ സംഘത്തിന്റെ തടവറയിലാണ്‌   കോൺഗ്രസ് നേതൃത്വമെന്നായിരുന്നു കെ കെ വിശ്വനാഥൻ പറഞ്ഞത്. ഡിസിസി പ്രസിഡന്റ് ഐ സി ബാലകൃഷ്ണനെയും നേതൃത്വത്തെയും  ശക്തമായ ഭാഷയിലാണ്  കെ കെ വിശ്വനാഥൻ വിമർശിച്ചത്.  കാലങ്ങളായി അവഗണിക്കുകയും നേതാക്കൾ തന്നെ മാനസീകമായി പീഡിപ്പിക്കുകയും ജീവിതം തകർക്കാൻ ശ്രമിക്കുകയും ചെയ്‌തതായി പി കെ അനിൽകുമാറും ആരോപിച്ചിരുന്നു.  കോൺഗ്രസിൽ വരുംദിവസങ്ങളിലും വൻപൊട്ടിത്തെറിയുണ്ടാകും. അസംതൃപ്‌തരുടെ വലിയ നിരയാണുള്ളത്‌. തദ്ദേശതെരഞ്ഞെടുപ്പിന്‌ മുമ്പേ തുടങ്ങിയ കലഹമാണ് നേതാക്കളുടെ കൂട്ടരാജിയിലെത്തിയത്.  ഗ്രൂപ്പും ഗ്രൂപ്പിനുള്ളിലെ വ്യക്തിതാൽപ്പര്യവുമാണ്‌ കോൺഗ്രസിനെ നയിക്കുന്നത്‌. നേതൃത്വത്തിനെതിരെ വലിയപടതന്നെ രംഗത്തുണ്ട്‌. ജില്ലയിലെ കലഹം പരിഹരിക്കാൻ സംസ്ഥാന നേതൃത്വത്തിനും കഴിയുന്നില്ല. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top