കൽപ്പറ്റ
നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ നിയോജക മണ്ഡങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേകം ഫ്ളൈയിങ് സ്ക്വാഡുകൾ സജ്ജമായി. വോട്ടർമാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, മറ്റ് പാരിതോഷികങ്ങൾ തുടങ്ങിയവ നൽകുന്നത് തടയുന്നതിനും ഇത്തരം നിയമ വിരുദ്ധ പ്രവർത്തനങ്ങളുമായ ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളിൽ സത്വര നടപടി സ്വീകരിക്കുകയുമാണ് പ്രധാന ദൗത്യം.
എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള ഫ്ളൈയിങ്ങ് സ്ക്വാഡിൽ ഒരു സീനിയർ പൊലീസ് ഓഫീസർ, മൂന്നോ നാലോ സായുധ പൊലീസ് ഉദ്യോഗസ്ഥർ, വീഡിയോഗ്രാഫർ എന്നിവരുണ്ടാകും. ഒരു നിയോജക മണ്ഡലത്തിൽ മൂന്ന് വീതം ഫ്ളൈയിങ് സ്ക്വാഡുകളാണ് പ്രവർത്തനം.
മാനന്തവാടി നിയോജക മണ്ഡലത്തിൽപ്പെടുന്ന തൊണ്ടർനാട്, വെള്ളമുണ്ട, പനമരം പഞ്ചായത്തുകളുടെ ചുമതല ഡെപ്യൂട്ടി തഹസിൽദാർ ഉണ്ണികൃഷ്ണനാണ്. തിരുനെല്ലി, തവിഞ്ഞാൽ പഞ്ചായത്തുകളിൽ ഡെപ്യൂട്ടി തഹസിൽദാർ സുജിത്ത് ജോയിസ്, എടവക പഞ്ചായത്ത്, മാനന്തവാടി നഗരസഭ എന്നിവിടങ്ങളിൽ ഡെപ്യൂട്ടി തഹസിൽദാർ വി മനോജ് എന്നിവർ നേതൃത്വം നൽകും.
ബത്തേരി നിയോജക മണ്ഡലത്തിലെ മീനങ്ങാടി, നൂൽപ്പുഴ ഗ്രാമപഞ്ചായത്തുകൾ, ബത്തേരി നഗരസഭ എന്നിവയുടെ ചുമതല തഹസിൽദാർ എം എസ് ശിവദാസനാണ്. ഡെപ്യൂട്ടി തഹസിൽദാർ സി എ യോശുദാസ് നെന്മേനി, അമ്പലവയൽ പഞ്ചായത്തുകളുടെയും ഡെപ്യൂട്ടി തഹസിൽദാർ ടി വി പ്രകാശൻ പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളുടെയും ചുമതല വഹിക്കും.
കൽപ്പറ്റ മണ്ഡലത്തിലെ വൈത്തിരി, പൊഴുതന, തരിയോട് പഞ്ചായത്തുകളിൽ ഡെപ്യൂട്ടി തഹസിൽദാർ ടി റസാഖ്, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ, കോട്ടത്തറ, കണിയാമ്പറ്റ പഞ്ചായത്തുകളിൽ സീനിയർ സൂപ്രണ്ട് ഷെർളി പൗലോസ് , മേപ്പാടി, മൂപ്പൈനാട്, മുട്ടിൽ പഞ്ചായത്ത്, കൽപ്പറ്റ നഗരസഭ എന്നിവിടങ്ങളിൽ സീനിയർ സൂപ്രണ്ട് കെ ലതീഷ് കുമാർ എന്നിവർ ഫ്ളൈയിങ്ങ് സ്ക്വഡുകൾക്ക് നേതൃത്വം നൽകും. സി - വിജിൽ ആപ് മുഖേന ലഭിക്കുന്ന പരാതികളിൽ നടപടി സ്വീകരിക്കേണ്ട ഉത്തരവാദിത്തവും അതത് അധികാര പരിധിയിൽപ്പെടുന്ന ഫ്ളൈയിങ് സ്ക്വാഡിനാണ്.
അതിർത്തികളിൽ സ്റ്റാറ്റിക് സർവൈലൻസ് സംഘം
കൽപ്പറ്റ
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ പത്ത് ചെക്ക് പോസ്റ്റുകളിൽ സ്റ്റാറ്റിക് സർവൈലൻസ് സംഘങ്ങളെ നിയോഗിച്ചു. മുത്തങ്ങ, നൂൽപ്പുഴ, നമ്പ്യാർകുന്ന്, താളൂർ, ലക്കിടി, ചോലാടി, തലപ്പുഴ, ബാവലി, തോൽപ്പെട്ടി, വാളാംതോട് എന്നിവിടങ്ങളിലാണ് പരിശോധന. ചെക്ക് പോസ്റ്റുകളിലെ നിലവിലെ സൗകര്യങ്ങൾ ഉപയോഗിച്ചാണ് പ്രവർത്തനം. കൃത്യമായ രേഖകളിലാത്ത കൊണ്ടുപോകുന്ന പണം, അനധികൃത മദ്യം, ആയുധങ്ങൾ തുടങ്ങിയവ കർശന പരിശോധനയ്ക്ക് വിധേയമാക്കും. ഫ്ളയിംങ് സ്ക്വാഡ് എക്സിക്യുട്ടീവ് മജിസ്ട്രേറ്റിനാണ് റവന്യൂ, പൊലീസ് വിഭാഗങ്ങളടങ്ങുന്ന സ്റ്റാറ്റിക് സർവൈലൻസ് സംഘത്തിന്റെയും ചുമതല.
തെരഞ്ഞെടുപ്പ് ചെലവ്
നിരീക്ഷണം
നിയോജകമണ്ഡലതലത്തിൽ അക്കൗണ്ടിങ് ടീമുകൾ
കൽപ്പറ്റ
നിയമസഭാ തെരഞ്ഞെടുപ്പിനോടുനബന്ധിച്ച് ജില്ലയിലെ ചെലവുകൾ നിരീക്ഷിക്കുന്ന ജില്ലാ എക്സ്പെൻഡിച്ചർ മോണിറ്ററിംഗ് വിഭാഗത്തിന്റെ നോഡൽ ഓഫീസറായി കലക്ടറേറ്റ് ഫിനാൻസ് ഓഫീസർ എ കെ ദിനേശനെ നിയമിച്ചു. ഇതോടൊപ്പം നിയോജക മണ്ഡലാടിസ്ഥാനത്തിൽ പ്രത്യേകം അക്കൗണ്ടിങ് ടീമുകളെയും സജ്ജമാക്കി. മാനന്തവാടി - അസി. രജിസ്ട്രാർ അബ്ദുൾ റഷീദ് തിണ്ടുമ്മൽ, ബത്തേരി - അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ കെ വി ഡേവിഡ്, കൽപ്പറ്റ - അസി. ഓഡിറ്റ് ഓഫീസർ പി ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് ടീമുകളുടെ പ്രവർത്തനം. അസി. എക്സ്പെന്റീച്ചർ ഒബ്സർവറുടെ നിർദ്ദേശാനുസരണം സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് ചെലവുകൾ സംബന്ധിച്ച രജിസ്റ്ററുകൾ പരിപാലിക്കുന്നതും അക്കൗണ്ടിങ് ടീമുകളാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..