06 December Friday

യുവതിയുടെ മരണം അന്വേഷിക്കണം: ബന്ധുക്കൾ പരാതി നൽകി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019

പുൽപ്പള്ളി

യുവതിയുടെ ആത്മഹത്യ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. കുറച്ചിപറ്റ പുറകാട്ടിൽ പരേതനായ ഗോപിയുടെ മകൾ നിമിഷ(32)യെ യാണ്‌ ഞായറാഴ്‌ച  തൊട്ടിൽപാലം ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചു വർഷം മുമ്പായിരുന്നു വിവാഹം. ഭർത്താവ് ലിജോ. രണ്ടു കുട്ടികളുണ്ട്. ഭർതൃ വീട്ടുകാരുടെ പീഡനം ആണ് മരണത്തിന് കാരണമെന്ന് യുവതിയുടെ ബന്ധുക്കൾ തൊട്ടിൽപ്പാലം പൊലിസിൽ നൽകിയ പരാതിയിൽ  പറഞ്ഞു.  യുവതിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം കുറച്ചിപറ്റയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

പ്രധാന വാർത്തകൾ
 Top