09 December Friday

രക്തദാനം: ഡിവൈഎഫ്ഐക്ക് പുരസ്കാരം

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022
മാനന്തവാടി 
മികച്ച രക്തദാന പ്രവർത്തനം നടത്തിയ സംഘടനയ്‌ക്ക്‌ ജില്ലാ ബ്ലഡ് ബാങ്ക് ഏർപ്പെടുത്തിയ പുരസ്‌കാരം ഡിവൈഎഫ്ഐക്ക്. മാനന്തവാടിയിലെ ജില്ലാ ബ്ലഡ് ബാങ്കുമായി സഹകരിച്ച് കൂടുതൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചതിനും കൂടുതൽ രക്തദാനം നടത്തിയതിനുമാണ് അംഗീകാരം. നൂറുകണക്കിന്‌ ഡിവൈഎഫ്‌ഐ പ്രവർത്തകരാണ്‌ ഓരോ വർഷവും ജില്ലയിൽ രക്തദാനത്തിന്‌ സന്നദ്ധമായി രംഗത്തുവരുന്നത്‌. 
ദേശീയ സന്നദ്ധ രക്തദാന ദിനത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന് കീഴിൽ പുൽപ്പള്ളിയിൽ നടന്ന ക്യാമ്പിൽ ജില്ലാ കമ്മിറ്റിക്കുള്ള പുരസ്‌കാരം
ഡെപ്യൂട്ടി ഡിഎംഒ ഡോ. ആൻസിയിൽനിന്ന്‌ സംസ്ഥാന കമ്മിറ്റി അംഗം ഷിജി ഷിബു ഏറ്റുവാങ്ങി. വിഷ്ണു ചോയിമൂല, സിനാൻ എരുമത്തെരുവ് എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top