20 October Sunday

സർക്കാർ സഹായം ലഭിക്കുമെന്ന്‌ ഉറപ്പ്‌ കേരള ചിക്കൻ പദ്ധതി വിപുലീകരിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2019
കൽപ്പറ്റ
സർക്കാർ സഹായത്തോടെ ബ്രഹ്മഗിരി  കേരള ചിക്കൻ പദ്ധതി വിപുലീകരിക്കുമെന്ന്‌  അഡ്‌മിനിസ്‌ട്രേഷൻ ഓഫീസർ എം വി സന്തോഷ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിനാവശ്യമായ ധനസഹായം അനുവദിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായിവിജയൻ, മന്ത്രിമാരായ തോമസ്‌ ഐസക്ക്‌, പി രാജു, പ്ലാനിങ്‌ ബോർഡ്‌ വൈസ്‌ ചെയർമാൻ വി കെ രാമചന്ദ്രൻ എന്നിവർ അറിയിച്ചിട്ടുണ്ട്‌.  ഇത്‌ ലഭ്യമാകുന്നതോടെ ഈ മേഖലയിൽ നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാനാവുമെന്നും അദ്ദേഹം പറഞ്ഞു.
ചിക്കൻ വ്യാപാര മേഖലയിലെ ന്യായവില ഉറപ്പാക്കാനും കർഷകരെ സംരക്ഷിക്കാനുമാണ്‌ കേരള ചിക്കൻ പദ്ധതി ആവിഷ്‌കരിച്ചത്‌.  വയനാട്ടിലും കണ്ണൂരും കാസർകോടും കേരള ചിക്കൻ ഔട്ടലെറ്റുകൾ ആരംഭിക്കാൻ നടപടിസ്വീകരിച്ചുവരികയാണ്‌. വിഎച്ച്‌എൽ കമ്പനിയുമായി സഹകരിച്ച്‌ വെകൊബ്‌ ബ്രീഡർഫാം അട്ടപ്പാടിയിൽ ആരംഭിക്കും. ഇതിനാവശ്യമായ സ്ഥലമെടുപ്പ്‌ നടപടികൾ പുരോഗമിക്കുകയാണ്‌.  ഉൽപ്പാദനം മുതൽ ഉപഭോഗം വരെയുള്ള എല്ലാ മേഖലകളിലും ഇടനിലക്കാരെ ഒഴിവാക്കി കർഷകരുടെ കൂട്ടായ ഉടമസ്ഥത ഊർജ്ജിതമാക്കുകയാണ്‌ ലക്ഷ്യം. നിലവിൽ സ്വകാര്യ കച്ചവക്കാർ വില കുറച്ച വിൽക്കുന്നത്‌ പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്‌.   ഒരു കിലോഗ്രാം കോഴിക്ക്‌ എട്ട്‌ മുതൽ 11 രൂപവരെയാണ്‌ വളർത്തുന്ന കർഷകർക്ക്‌ ബ്രഹ്മഗിരി നൽകുന്നത്‌. മറ്റുള്ളവർ ആറ്‌ രൂപ മാത്രമാണ്‌.  ഒരു കിലോ കോഴി തീറ്റക്ക്‌ 26 രൂപ ഉണ്ടായിരുന്നപ്പോഴാണ്‌ ഒറ്റത്തവണ കോഴി ഒനനിന്‌ 130 രൂപ കർഷകരിൽ നിന്നും വാങ്ങി ഫാം പദ്ധതി ആരംഭിച്ചത്‌. തീറ്റയുടെ വില വർധിച്ച്‌ 35 രൂപയായിട്ടും 130 രൂപയിൽനിന്ന്‌ വർധിപ്പിക്കാൻ ബ്രഹ്മഗിരി തയ്യാറായിട്ടില്ല.  മാർക്കറ്റിൽ ഏത്രവില കൂടിയാലും നിശ്‌ചയിച്ച 170 രൂപയായിരുന്നും വില. കുറഞ്ഞാൽ ആനുപാതികമായ കുറവും വരുത്തും. ഇത്തരത്തിൽ കർഷകരുടെയും ചെറുകിട വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും താൽപ്പര്യം സംരക്ഷിച്ചാണ്‌ ബ്രഹ്മഗിരി മുന്നോട്ടുപോകുക. വാർത്താസമ്മേളനത്തിൽ ഡോ. മേഘ വിത്സൺ, ഡോ. ശ്രീജിത്‌ എന്നിവരും  പങ്കെടുത്തു.

 

പ്രധാന വാർത്തകൾ
 Top