24 October Thursday

ദുരന്തബാധിതർക്ക്‌ സാന്ത്വനം പകർന്ന്‌ ആയുർവേദ ഡോക്ടർമാരും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2019
മേപ്പാടി 
ഉരുൾ പൊട്ടലിൽ വ്യാപക  നാശം വിതച്ച പുത്തുമല, കാശ്മീർ, നീലിക്കാപ്പ്, ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ   ആയുർവേദ ഡോക്ടർമാരുടെ  നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു.  വീടുകളിൽ  നേരിട്ടെത്തിയ  സംഘം   പരിശോധന നടത്തി മരുന്നുകൾ വിതരണം  ചെയ്‌തു.  സി കെ ശശീന്ദ്രൻ എംഎൽഎ  ഉദ്‌ഘാടനം ചെയ്‌തു. കെഎംസിടി ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ വയനാട് ജില്ലാ പ്രസിഡന്റ് ഡോ.മുഹമ്മദ് റാസി,  ഡിഎം ഒ ഡോ. പി.എസ് ശ്രീകുമാർ , വാർഡ് മെമ്പർ ചന്ദ്രൻ , ബ്ലോക്ക് മെമ്പർ  റോഷ്ന യൂസഫ് ,  ഡോ.രാജ് മോഹൻ, ഡോ. ഷബീൽ ഇബ്രാഹിം എന്നിവർ സംസാരിച്ചു. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കോഴിക്കോട് മേഖല, വയനാട് ജില്ലാ കമ്മറ്റി, ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ആയുർവേദ കോളേജ്, തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ്, ആയുർവേദ റെപ്രസന്റ്രീറ്റിവ്സ് അസോസിയേഷൻ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രധാന വാർത്തകൾ
 Top