05 August Wednesday

ദുരിതകാലത്തെങ്കിലും കൂടെ നിൽക്കണ്ടേ...

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020
വെള്ളമുണ്ട
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകേണ്ടെന്ന വെള്ളമുണ്ട പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച്‌ എൽഡിഎഫ്‌ അംഗങ്ങൾ പഞ്ചായത്ത്‌ ഓഫീസിന്‌ മുമ്പിൽ ഉപവസിച്ചു. മഹാമാരിയിൽ സംസ്ഥാനം വിറങ്ങലിച്ച്‌ നിൽക്കുമ്പോൾ ദുരിതാശ്വാസനിധി നൽകേണ്ടെന്ന‌ മുസ്ലീം ലീഗ്‌ നേതൃത്വം നൽകുന്ന യുഡിഎഫ്‌ ഭരണസമിതിയുടെ മനുഷ്യത്വരഹിതമായ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ്‌ എൽഡിഎഫ്‌ അംഗങ്ങൾ ഉയർത്തിയത്‌. 
 മെമ്പർമാരായ എ ജോണി, പി കല്യാണി, ഗീതാ മനോജ്‌, ഷാജിനി അജിത്ത്‌, സതി ഹരിദാസ്‌, മാർഗരറ്റ്‌ അഗസ്‌റ്റ്യൻ  എന്നിവരാണ്‌ എട്ടേനാലിൽ പഞ്ചായത്ത്‌ ഓഫീസിന്‌ മുമ്പിൽ ഉപവസിച്ചത്‌.  ഭരണസമിതിയിൽ അജൻഡവെച്ച് സംസ്ഥാനത്തിന്റെ ആവശ്യത്തിന്‌ വിരുദ്ധമായ തീരുമാനമെടുത്തു. ലീഗിന്റെ സങ്കുചിത രാഷ്‌ട്രീയമാണ്‌ തീരുമാനത്തിലൂടെ പുറത്തുവന്നതെന്നും എൽഡിഎഫ്‌ ആരോപിച്ചു. എൽഡിഎഫിന്റെ വിവിധ നേതാക്കളും വർഗബഹുജന സംഘടനകളും സമരത്തെ അഭിവാദ്യം ചെയ്‌തു. 
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ റഫീഖ്‌ ഉപവാസ  ഉദ്ഘാടനം ചെയ്തു. സി എം അനിൽകുമാർ അധ്യക്ഷനായി. ജസ്റ്റിൻ ബേബി,   പി എ അസീസ്, കെ പി ശശികുമാർ, പി എം ഷബീർ അലി, ജുനൈദ് കൈപ്പാണി, എജോണി,  എം മുരളീധരൻ,  കെ രാമചന്ദ്രൻ, കെ സി കെ നജ്മുദ്ദീൻ, മൊയ്തു കുന്നുമ്മൽ, പി ജെ ആന്റണി, പി സി ബെന്നി, അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു. എൽഡിഎഫ്‌ മെമ്പർമാർക്ക്‌ നാരങ്ങാനീര്‌ നൽകി സമരം ‌ ‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ എൻ പ്രഭാകരൻ  ഉപവാസം അവസാനിപ്പിച്ചു. സമാപന സമ്മേളനവും എ എൻ പ്രഭാകരൻ ഉദ്ഘാടനംചെയ്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top