25 August Sunday

വനത്തിൽ കയറിയ സഞ്ചാരികൾക്ക‌് 50,000 രൂപ പിഴ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 3, 2019

 

ഗൂഡല്ലൂർ
 അനധികൃതമായി മുതുമല കടുവാസംരക്ഷണ കേന്ദ്രത്തിലെ മായാർ വനത്തിനുള്ളിൽ പ്രവേശിച്ച അഞ്ച് സഞ്ചാരികളിൽ നിന്ന് വനംവകുപ്പ് 50,000 രൂപ പിഴ ഈടാക്കി. തമിഴ്‌നാട് തിരിപ്പൂർ സ്വദേശികളായ കതിരവൻ (37), ഭരത് (35)‌, മഹാലിംഗം (41)‌, ആനന്ദ് (35), കണ്ണൻ (40) എന്നിവരിൽ നിന്നാണ് പത്തായിരം രൂപ വീതം പിഴ ഈടാക്കിയത്. റെയ്ഞ്ചർ മാരിയപ്പനാണ് പിഴ ചുമത്തിയത്. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top