കൽപ്പറ്റ
കൂലിയും ആനുകൂല്യങ്ങളും പുതുക്കിയ സര്‍ക്കാര്‍ നടപടി ജില്ലയിലെ തോട്ടംതൊഴിലാളികള്‍ക്കും ആശ്വാസം. പ്രതിസന്ധിയുടെ സമയം കൂലി വര്‍ധിപ്പിച്ച് സര്‍ക്കാര്‍ സരക്ഷിക്കുകയാണെന്ന് തൊഴിലാളികള്‍ പറഞ്ഞു. മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗത്തിലാണ് കൂലി വർധിപ്പിക്കാൻ തീരുമാനിച്ചത്. 41 രൂപ അധിക വേതനവും സർവീസ് വെയിറ്റേജും ലഭിക്കും. 431. 64 രൂപയാണ് നിലവിൽ കൂലി. ഇത് 471. 64 രൂപയായി വർധിക്കും. ജില്ലയിൽ അയ്യായിരത്തോളംപേർ തോട്ടം മേഖലയില്‍ തൊഴിലെടുക്കുന്നുണ്ട്. കൂലി പുതുക്കി നിശ്ചയിക്കേണ്ട സമയം 2021 ഡിസംബർ 31ന് അവസാനിച്ചിരുന്നു. പ്ലാന്റേഷൻ ലേബർ കമ്മിറ്റി അഞ്ചുതവണ ചേർന്നെങ്കിലും ഉടമകളുടെ പിടിവാശിമൂലം കൂലി വർധിപ്പിക്കാനായില്ല. കൂലി വർധന ആവശ്യപ്പെട്ട് കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ (സിഐടിയു) നേതൃത്വത്തിൽ ജില്ലയിലെ തോട്ടം തൊഴിലാളികൾ ഒരാഴ്‌ച മുമ്പ് ലേബർ ഓഫീസ് മാർച്ച് നടത്തിയിരുന്നു. കൂലി പുതുക്കിയ സംസ്ഥാന സർക്കാരിനെ വയനാട് എസ്‌റ്റേറ്റ് ലേബർ യൂണിയ (സിഐടിയു)നും നോർത്ത് വയനാട് എസ്‌റ്റേറ്റ് ലേബർ യൂണിയ(സിഐടിയു)നും അഭിനന്ദിച്ചു. ശനിയാഴ്ച എസ്റ്റേറ്റുകളില്‍ തൊഴിലാളികള്‍ പ്രകടനവും യോഗവും നടത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..