08 July Wednesday
എല്ലാവർക്കും സമ്പർക്കത്തിലൂടെ

വേണം അതീവ ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Wednesday Jun 3, 2020
കൽപ്പറ്റ
ചൊവ്വാഴ്‌ച  കോവിഡ്‌ സ്ഥിരീകരിച്ച ആറ്‌ പേർക്കും രോഗംബാധിച്ചത്‌ സമ്പർക്കത്തിലൂടെ. അതിഥി തൊഴിലാളികളടക്കം മാസങ്ങളായി ജില്ലയിൽ ഉള്ളവരാണ്‌. രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ബത്തേരി പൂളവയലിൽ നിർമാണ ജോലിയെടുക്കുന്നവരാണ്‌.  ഇതരസംസ്ഥാനങ്ങളിൽനിന്നും ഇവിടേക്ക്‌ നിർമാണ വസ്‌തുക്കൾ കൊണ്ടുവന്നിട്ടുണ്ട്‌. ഇവരിലാർക്കെങ്കിലും രോഗമുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ ആരോഗ്യവകുപ്പും പൊലീസും  പരിശോധിക്കുന്നുണ്ട്‌. 
തലപ്പുഴ സ്വദേശിനിയുടെ ഭർത്താവ്‌ ബംഗളൂരുവിൽനിന്നും വന്നതാണ്‌. ഭർത്താവിന്റെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.  മകന്റേത്‌ നെഗറ്റീവാണ്‌. മീനങ്ങാടിയിലെ ഗർഭിണിയായ യുവതിക്കും രോഗംബാധിച്ചത്‌ എവിടെനിന്നാണെന്ന്‌ വ്യക്തമല്ല. കഴിഞ്ഞ 28ന്‌ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽനിന്നാണ്‌ ഇവരുടെ സാമ്പിൾ പരിശോധനക്കെടുത്ത്‌.
പ്രധാന വാർത്തകൾ
 Top