ബത്തേരി
കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും വർഗീയതക്കുമെതിരെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് സ്വീകരണം നൽകുന്നതിന് ബത്തേരിയിൽ സംഘാടക സമിതി രൂപീകരിച്ചു. യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി വി സഹദേവൻ ഉദ്‌ഘാടനംചെയ്തു. സുരേഷ് താളൂർ അധ്യക്ഷനായി.
എം എസ് സുരേഷ് ബാബു, ടി കെ രമേശ്, പി വാസുദേവൻ, ബീന വിജയൻ, പി കുഞ്ഞുമോൾ, സി അസൈനാർ എന്നിവർ സംസാരിച്ചു. പി ആർ ജയപ്രകാശ് സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..