ബത്തേരി
ബ്ലോക്ക് കേരളോത്സവത്തിന് ഞായർ തുടക്കമാവും. രാവിലെ ഒമ്പതിന് ചീരാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് കായിക മത്സരങ്ങളും ഉണ്ടാവും. തിങ്കൾ ചൂതുപാറ ജനത സ്റ്റേഡിയത്തിൽ വോളിബോൾ മത്സരവും നടക്കും. അന്നുതന്നെ അമ്പലവയലിൽ കളരിപ്പയറ്റ്, പഞ്ചഗുസ്തി, നീന്തൽ മത്സരവും ഷട്ടിൽ ബാഡ്മിന്റൺ മത്സരം കുമ്പളേരി സ്റ്റേഡിയത്തിലും നടക്കും. ചൊവ്വ വടംവലി അമ്പലവയലിലും ചെസ്സ് ചുള്ളിയോട് ഗാന്ധി സ്മാരക വായനശാലയിലും ക്രിക്കറ്റ് മീനങ്ങാടി സ്റ്റേഡിയത്തിലും കബഡി ചുള്ളിയോടും ഫുട്ബോൾ അമ്പലവയലിലും അമ്പെയ്ത്ത് മാതമംഗലത്തുമാണ്. കലാമത്സരവും സമാപന സമ്മേളനവും ബുധൻ ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..