23 January Sunday

സിപിഐ എം മാനന്തവാടി ഏരിയാ സമ്മേളനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021

സിപിഐ എം മാനന്തവാടി ഏരിയാ സമ്മേളനം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി ഉദ്‌ഘാടനംചെയ്യുന്നു

മാനന്തവാടി 
വീര പഴശ്ശിയുടെയും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെയും   മണ്ണായ മാനന്തവാടിയിൽ സിപിഐ എം മാനന്തവാടി ഏരിയാ സമ്മേളനത്തിന്‌ ഉജ്വല തുടക്കം. മാനന്തവാടി മൈത്രിനഗർ എം സി ചന്ദ്രൻ നഗറിൽ (പാറക്കൽ ഓഡിറ്റോറിയം)  മുതിർന്ന നേതാവ് എം മുരളി പതാക ഉയർത്തിയതോടെയാണ്‌ സമ്മേളന നടപടികൾ തുടങ്ങിയത്‌. കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി ഉദ്‌ഘാടനംചെയ്‌തു.  
   പി വി ബാലകൃഷ്‌ണൻ താൽക്കാലിക അധ്യക്ഷനായി.  ഏരിയാ സെക്രട്ടറി എം രജീഷ്‌ രക്തസാക്ഷി പ്രമേയവും പി ടി ബിജു അനുശോചന പ്രമേയവും അവതരിപ്പിച്ചു.  സ്വാഗതസംഘം ചെയർമാൻ സണ്ണി ജോർജ്‌ സ്വാഗതം പറഞ്ഞു.   പി വി ബാലകൃഷ്‌ണൻ (കൺവീനർ)‌, ടി കെ പുഷ്‌പൻ, വി കെ സുലോചന, വി ആർ പ്രവീജ്‌ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു. പി ടി ബിജു, ബാബു ഷിജിൽ കുമാർ, എൻ ജെ ഷജിത്‌ എന്നിവർ കൺവീനർമാരായി മറ്റു കമ്മിറ്റികളും പ്രവർത്തിക്കുന്നു. ഏരിയാ സെക്രട്ടറി എം രജീഷ്‌ അവതരിപ്പിച്ച റിപ്പോർട്ടിൽ ചർച്ച ആരംഭിച്ചു.  ഏരിയാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 144 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്‌. മുതിർന്ന സിപിഐ എം നേതാവ്‌ പി എ മുഹമ്മദ്‌, ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എ എൻ പ്രഭാകരൻ,  പി വി സഹദേവൻ, വി വി ബേബി, കെ റഫീഖ്‌‌, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ വി മോഹനൻ, ഒ ആർ കേളു എംഎൽഎ, കെ എം വർക്കി എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്‌.  വ്യാഴാഴ്‌ച പ്രവർത്തന റിപ്പോർട്ടിലും സംഘടനാ റിപ്പോർട്ടിലുമുള്ള ചർച്ചകൾക്ക്‌‌ മറുപടി പൂർത്തിയാക്കി ഏരിയാ കമ്മിറ്റിയംഗങ്ങളെയും ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്ത്‌ സമ്മേളനം സമാപിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top