24 January Friday
ആവർത്തിക്കരുത്‌ ദുരന്തങ്ങൾ

വിദ്യാർഥികൾക്ക്‌ കൈത്താങ്ങായി യുവത

വെബ് ഡെസ്‌ക്‌Updated: Monday Dec 2, 2019

സ്‌കൂൾ ശുചീകരണത്തിന്റെ ജില്ലാ തല ഉദ്‌ഘാടനം ജില്ലാ സെക്രട്ടറി കെ റഫീഖ്‌ നിർവഹിക്കുന്നു

മീനങ്ങാടി
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇനിയൊരു ദുരന്തമുണ്ടാവാതിരിക്കാൻ, കുട്ടികളോടൊപ്പം ജില്ലയിലെ യുവത കൂടെയുണ്ടെന്ന്‌ പ്രഖ്യാപിച്ച്‌   ഡിവൈഎഫ്ഐ ജില്ലയിലെങ്ങും സ്‌കൂളുകളും അങ്കണവാടികളും ശുചീകരിച്ചു. 57 മേഖലാ കമ്മിറ്റികളുടെയും യൂണിറ്റുകളുടേയും നേതൃത്വത്തിൽ  വിദ്യാഭ്യാസം സ്ഥാപനങ്ങളുടെ  പരിസരമാണ്  വൃത്തിയാക്കിയത്. പരിസരത്തുള്ള കാടുകൾ, ക്ലാസ്‌മുറികൾ, ശുചിമുറികൾ, ഭക്ഷണ ശാലകൾ എന്നിവ വൃത്തിയാക്കി. മീനങ്ങാടി ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാതല പരിപാടി ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്‌ഘാടനം ചെയ്തു. കെ വൈ നിതിൻ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ എം ഫ്രാൻസിസ്, ട്രഷറർ എം വി വിജേഷ് തുടങ്ങിയവർ സംസാരിച്ചു. എം എസ് ഫെബിൻ സ്വഗതവും പ്രശോഭ്  നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ,  ബ്ലോക്ക്‌,  മേഖല  , യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി. നവംബർ 25 മുതൽ ഡിസംബർ 5 വരെയാണ് ശുചീകരണ ക്യാമ്പയിൻ.  ശുചീകരണ ക്യാമ്പയിൻ തുടർ പ്രവർത്തനമായി ഡിവൈഎഫ്‌ഐ ഏറ്റെടുക്കും. 
മാനന്തവാടി ജിയുപി സ്കൂൾ ശുചീകരിച്ചു. മാലിന്യ നിക്ഷേപത്തിനായി കമ്പോസ്റ്റ് കുഴികൾ നിർമിച്ചു നൽകി. ബ്ലോക്ക് കമ്മിറ്റിയംഗം വിപിൻ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.  സി ആർ അനീജ്  അധ്യക്ഷനായി. അജ്മൽ ഹസൻ, നിധീഷ്, വിഷ്ണു എന്നിവർ നേതൃത്വം നൽകി. തിരുനെല്ലിയിൽ വി ബി ബബിഷ് ഉദ്ഘാടനം ചെയ്തു സതീഷ് കുമാർ അധ്യക്ഷനായി അനിൽ, സുജിത്ത്, ഹാരിസ് എന്നിവർ നേതൃത്വം നൽകി. കണിയാരം മേഖല കമ്മിറ്റി കണിയാരം അംഗൺവാടി ശുചീകരിച്ചു.രതീഷ് രാജൻ  നേതൃത്വം നൽകി. വള്ളിയൂർ കാവ് സ്‌കൂൾ പുതിയിടം അങ്കണവാടി എന്നിവ വൃത്തിയാക്കി. അഖിൽ സുരേന്ദ്രൻ, കെ ആർ രാജേഷ്, ഗോകുൽ ഗോപിനാഥ് എന്നിവർ നേതൃത്വം നൽകി.
ഡിവൈഎഫ്ഐ പുൽപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാപ്പി സെറ്റ് മുതലിമാരൻ മെമ്മോറിയൽ ഗവ. ഹൈസ്കൂൾ പരിസരം ശുചീകരിച്ചു. ബ്ലോക്ക് സെക്രട്ടറി ബൈജു നമ്പിക്കൊല്ലി ഉദ്ഘാടനം ചെയ്തു. അജിത്ത് കെ ഗോപാൽ, ജിനീഷ്, അലീന ജോയ് തുടങ്ങിയവർ നേതൃത്വം നൽകി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top