25 January Saturday
നൂറ്റമ്പതോളം പേർക്ക്‌ പട്ടയമില്ല

ചൂരിമലയിലെ കർഷകർ രാപകൽ സമരം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Dec 2, 2019

ചൂരിമലയിലെ കർഷകർ നടത്തുന്ന രാപകൽ സമരത്തിൽ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി സംസാരിക്കുന്നു

ബത്തേരി
പട്ടയത്തിനായി ചൂരിമലയിലെ കൈവശ കർഷകർ രാപകൽ സമരം ആരംഭിച്ചു. ബത്തേരി നഗരസഭയിലെ ബീനാച്ചി എസ‌്റ്റേറ്റിനോട‌് ചേർന്ന ചൂരിമലയിലെ നൂറ്റമ്പതോളം വരുന്ന കർഷകരുടെ ഭൂമിക്കാണ‌് പട്ടയം ലഭിക്കാനുള്ളത‌്. പട്ടയത്തിനായി കർഷകർ കേരള കർഷകസംഘം നേതൃത്വത്തിൽ കർമ്മസമിതി രൂപീകരിച്ചാണ‌് പ്രക്ഷോഭം നടത്തുന്നത‌്. ആദ്യഘട്ടമായി ബത്തേരി വില്ലേജ‌് ഓഫീസ‌് മാർച്ചും ധർണയും നടത്തി. രണ്ടാംഘട്ടമായാണ‌് ഞായറാഴ‌്ച ദേശീയപാതയിലെ കൊളഗപ്പാറ കവലയിൽ രാപ്പകൽ സമരം തുടങ്ങിയത‌്. സിഐടിയു ജില്ലാ ജോയിന്റ‌് സെക്രട്ടറി പി ആർ ജയപ്രകാശ‌് ഉദ‌്ഘാടനം ചെയ‌്തു. ഫ്രാങ്ക‌്ളിൻ ബേബി അധ്യക്ഷനായി. ബേബി വർഗീസ‌്, പി യു കോര, ടി ടി സ‌്കറിയ, പി ജെ ജോസഫ‌് എന്നിവർ സംസാരിച്ചു. ടി പി പ്രമോദ‌് സ്വാഗതം പറഞ്ഞു. തിങ്കളാഴ‌്ച വൈകീട്ട‌് സമാപന പൊതുയോഗം കർഷകസംഘം ജില്ലാ പ്രസിഡന്റ‌് കെ ശശാങ്കൻ ഉദ‌്ഘാടനം ചെയ്യും.
പ്രധാന വാർത്തകൾ
 Top