13 October Sunday

സഹപ്രവര്‍ത്തകന് സാന്ത്വനമേകാന്‍ ഓട്ടോ തൊഴിലാളികളുടെ കൈത്താങ്ങ്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

ഓട്ടോ തൊഴിലാളികള്‍ ഷിജോയ്ക്കായി തുക സമാഹരിക്കുന്നു

മാനന്തവാടി
സഹപ്രവർത്തകന് സാന്ത്വനമേകാൻ ഓട്ടോ തൊഴിലാളികൾ രംഗത്തിറങ്ങി.  മാനന്തവാടി ടൗണിലെ ഓട്ടോ ഡ്രൈവറായ കല്ലുമൊട്ടംകുന്ന് സ്വദേശി ഷിജോയ് അർബുദ ബാധിതനായി ചികിത്സയിലാണ്. ആറ് ലക്ഷത്തോളം രൂപയാണ് ചികിത്സാ ചെലവ്. ഈ സാഹചര്യത്തിലാണ് കുടുംബത്തെ സഹായിക്കാനായി ഓട്ടോ ഡ്രൈവർമാർ ഒരുദിവസത്തെ വരുമാനം ചികിത്സാ ചെലവിലേക്ക് നൽകിയത്. കൂടാതെ പൊതുജനങ്ങളിൽനിന്നും വ്യാപാരികളിൽ നിന്നും ബക്കറ്റ് പിരിവിലൂടെ സംഭാവനയും സമാഹരിച്ചു. പി യു സന്തോഷ്‌കുമാർ, കെ സജീവൻ, എം പി ശശികുമാർ,  സന്തോഷ് ജി നായർ, ജിത്തു, സനിൽ കുമാർ, വിനോദ്, രാജേഷ് എന്നിവർ നേതൃത്വംനൽകി. 2.3 ലക്ഷം രൂപ തൊഴിലാളികൾ സമാഹരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top