24 October Thursday

ഉദ്യോഗസ്ഥ അനാസ്ഥ മാനന്തവാടിയിൽ ഇന്ന്‌ റേഷൻ വ്യാപാരികളുടെ സമരം

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2019

 

മാനന്തവാടി
രണ്ട് മാസമായി വേതനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് തിങ്കളാഴ്‌ച്ച കടകളടച്ച്‌  താലൂക്ക്‌ സപ്ലൈ ഓഫീസിന്‌ മുമ്പിൽ ധർണ നടത്തുമെന്ന്‌  റേഷൻ വ്യാപാരികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അതാത് മാസത്തെ വേതനം കൃത്യമായി നൽകണമെന്ന ഉത്തരവ് നിലനിൽക്കുമ്പോഴാണ്‌ മാനന്തവാടി താലൂക്കിലെ വ്യാപാരികൾക്ക്‌ രണ്ടുമാസമായി വേതനം ലഭിക്കാത്തത്‌. താലൂക്കിൽ 99 വ്യാപാരികളാണുള്ളത്‌. ജില്ലയിലെ മറ്റ് താലൂക്കുകളിലെ  കൃത്യമായി വേതനം നൽകുന്നുണ്ട്‌. ഒരു മാസം 19 ലക്ഷം രൂപയാണ് വ്യാപാരികൾക്ക് നൽകേണ്ടത്. ഈ തുക ട്രഷറിയിലെത്തിയിട്ടും വ്യാപാരികൾക്ക് നൽകുന്നതിനുള്ള നടപടികൾ ഉദ്യോഗസ്ഥർ സ്വീകരിക്കുന്നില്ല. കാലവർഷക്കെടുതിയിൽ റേഷൻവ്യാപാരികളും സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. കടയിലെ ജോലിക്കാർക്കുള്ള ശമ്പളം, വാടക, വൈദ്യുതി ചാർജ്‌ എന്നിവയൊന്നും നൽകാനാവുന്നില്ല.  റേഷൻ സ്റ്റോക്കെടുക്കാനുമാവുന്നില്ല.  താലൂക്കിലെ ആറോളം കടകളിൽ വെള്ളം കയറി  നാശനഷ്ടമുണ്ടായി. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ ഷാജി യവനാർകുളം, പോക്കു തലപ്പുഴ, എം ഷറഫുദ്ദീൻ, സി കെ ശ്രീധരൻ എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top