27 September Monday

തോട്ടം തൊഴിലാളികൾക്ക് ഓണത്തിനുമുമ്പ് ബോണസ്‌ അനുവദിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Aug 2, 2021
മേപ്പാടി
തോട്ടം തൊഴിലാളികൾക്ക് ഓണത്തിനുമുമ്പ് 20 ശതമാനം ബോണസ് അനുവദിക്കണമെന്ന്‌  വയനാട് എസ്റ്റേറ്റ്സ് ലേബർ യുണിയൻ (സിഐടിയു) കൽപ്പറ്റ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. 
 കോവിഡ് പശ്‌ചാത്തലത്തിലും കേരളത്തിലെ തോട്ടം മേഖലയിൽ തൊഴിൽ നിർത്തിവയ്‌ക്കേണ്ട സാഹചര്യമോ  തോട്ടങ്ങൾ അടച്ചിട്ട് നഷ്ടങ്ങളോ  ഉണ്ടായിട്ടില്ല.  - തേയിലപോലുള്ള  ഉൽപ്പന്നങ്ങൾക്ക് കഴിഞ്ഞ 25 വർഷത്തിനിടക്ക്‌ ഏറ്റവും ഉയർന്ന വിലയാണ് മാർക്കറ്റിലും - ലേലത്തിലും  ലഭിച്ചിട്ടുള്ളത്‌. 
   കോവിഡ് ബാധിച്ചും - കോവിഡ്‌  രോഗികളുമായി കോൺടാക്ട്‌ കാരണവും തൊഴിൽ നഷ്ടപ്പെട്ട മുഴുവൻ തൊഴിലാളികൾക്കും വേതനവും ആവശ്യമായ ഭക്ഷ്യധാന്യ കിറ്റുകളും തോട്ടം മാനേജ്മെന്റ് നൽകുക, മുഴുവൻ ലോക്കൽ തൊഴിലാളികളെയും സ്ഥിരപ്പെടുത്തുക, തൊഴിലാളികളുടെ മക്കൾക്ക് - വിദ്യഭ്യാസ യോഗ്യതയനുസരിച്ച് തോട്ടങ്ങളിൽ ജോലിനൽകുക, തൊഴിലിടങ്ങളിൽ കോവിഡ് വാക്സിനേഷൻ നൽകുന്നതിന്‌ ഏർപ്പാട് ചെയ്യുക , മാസശമ്പളത്തിൽ ജോലിചെയ്യുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തുക, 38 -–- 40 വർഷം ജോലിചെയ്ത് പിരിയുമ്പോൾ നിയമപരമല്ലാത്ത കാര്യങ്ങളുടെ പേരിൽ ഗ്രാറ്റിവിറ്റി തടഞ്ഞുവയ്‌ക്കുന്ന മാനേജ്മെന്റിന്റെ നടപടി അവസാനിപ്പിക്കുക എന്നീ  ആവശ്യങ്ങളും യോഗം ഉന്നയിച്ചു.  പ്രസിഡന്റ്‌  ടി ആർ ശ്രീധരൻ അധ്യക്ഷനായി.  കെ ടി ബാലകൃഷ്ണൻ, യു കരുണൻ, കെ ശാന്ത, പി വി സ്മിത, പി കെ മുരളി, പി വി സുരേഷ്, എം പി ഷാഫി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top