20 September Friday
ആദിവാസി പുനരധിവാസം

ഭൂമി കണ്ടെത്താൻ നടപടി

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2019
കൽപ്പറ്റ
ഭൂമിയില്ലാത്ത  3215 ആദിവാസി കുടുംബങ്ങൾക്ക്‌ അടിയന്തരമായി  ഭൂമി കണ്ടെത്തി നൽകാൻ കലേക്ടറേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനം. വിവിധ മാർഗങ്ങൾ സർക്കാർ പരിഗണിക്കുന്നുണ്ട്. വിലകൊടുത്ത് ഭൂമി വാങ്ങിക്കുക, ആദിവാസികൾക്ക് വിതരണം ചെയ്തിട്ടും ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി നിയമപരമായി ഏറ്റെടുക്കുക, വനം വകുപ്പ് വിട്ടുനല്കിയ ഭൂമി ഉപയോഗിക്കുക, കൈയേറിയ ഭൂമി സാധ്യമായ രീതിയിൽ ഒഴിപ്പിക്കുക എന്നിവയാണ് ആലോചിക്കുന്നത്‌. വനം വകുപ്പ് വിട്ടുനൽകിയ ഭൂമി ആദ്യഘട്ടത്തിൽ  വിതരണം ചെയ്യും. സ്ഥലത്തിന്റെ പരിമിതി പരിഹരിക്കാനും കാലതാമസം ഒഴിവാക്കാനും 10 സെന്റിൽ ഒരു വീട്‌ നൽകും. സർവേ നടത്തി കണ്ടെത്തിയ കാരാപുഴ, വാകേരി സിസി, അറമല തുടങ്ങിയ സ്ഥലങ്ങൾ വാസയോഗ്യമാണ്‌. ഗുണഭോക്താക്കളുടെ പ്രദേശത്തിന് അടുത്ത് തന്നെ പുനരധിവാസം സാധ്യമാക്കും. ട്രൈബൽ ഓഫീസർമാരുടെ നേതൃത്വത്തിൽ ഗുണഭോക്താക്കളുടെ യോഗം ചേരും. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top