16 August Tuesday
വേതനവർധന

ചെമ്പ്രാപീക്ക്‌ ജീവനക്കാർ അഭിനന്ദിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022
 
മേപ്പാടി
ചെമ്പ്രാപീക്ക്‌ ഇക്കോ ടൂറിസം ജീവനക്കാരുടെ ദിവസവേതനം  വർധിപ്പിച്ച  വനംവകുപ്പിനെയും വനസംരക്ഷണ സമിതിയെയും ഹെഡ്‌ലോഡ്‌ ആൻഡ്‌ ജനറൽ വർക്കേഴ്‌സ്‌ യൂണിയൻ(സിഐടിയു) ചെമ്പ്രാപീക്ക്‌ യൂണിറ്റ്‌ അഭിനന്ദിച്ചു.
500 രൂപയാണ്‌ നിലവിൽ ദിവസവേതനം. ആറുവർഷമായി ഒരു വർധനയും വരുത്തിയിരുന്നില്ല. 250 രൂപ വർധനയോടെ ജൂലൈ ഒന്ന്‌ മുതൽ വേതനം 750 രൂപയായി. ഇത്‌ ജീവനക്കാർക്ക്‌ കൂടുതൽ ആശ്വാസംപകരും.  യോഗത്തിൽ മൃദുൽ അധ്യക്ഷനായി. കെ  പ്രണീഷ്, കെ സെയ്‌തലവി, മോഹൻദാസ്‌ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top