03 August Monday

പി സി വത്സല വിരമിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020
കൽപ്പറ്റ
കെഎസ്‌ടിഎ ജില്ലാ വൈസ് പ്രസിഡന്റ് മാനന്തവാടി ജിവിഎച്ച്‌എസ്‌എസിലെ ‌ അധ്യാപിക പി സി വത്സല  സർവീസിൽനിന്നും വിരമിച്ചു. 23 വർഷത്തെ അധ്യാപകവൃത്തിക്ക്‌ ശേഷമാണ്‌ വിരമിച്ചത്‌. അധ്യാപക സർവീസ്‌ രംഗത്തെ മികച്ച നേതൃത്വമായിരുന്നു. കെഎസ്ടിഎ സംസ്ഥാന കമ്മറ്റി അംഗം, വനിത, ഹയർസെക്കൻഡറി, അക്കാദമിക്, കലാവേദി തുടങ്ങി വിവിധ സബ്കമ്മറ്റികളുടെ കൺവീനറായി വിവിധ വർഷങ്ങളിൽ പ്രവർത്തിച്ചു. അരീക്കോട്, മീനങ്ങാടി  ഗവ. ഹയർസെക്കൻഡറികളിലും സേവനം ചെയ്‌തു. 2002ലെ 32 ദിവസത്തെ പണിമുടക്കിലും 2013ലെ പങ്കാളിത്ത പെൻഷനെതിരായ സമരത്തിലും മുൻനിരയിൽ  പ്രവർത്തിച്ചു. പൂതാടി സഹകരണ ബാങ്കിലെ റിട്ട.‌ സെക്രട്ടറിയും ശാസ്ത്ര സാഹിത്യ പരിക്ഷത് ജില്ലാ കമ്മിറ്റിയംഗവുമായ കുഞ്ഞിക്കണ്ണനാണ്‌ ഭർത്താവ്. മക്കൾ: ദൃശ്യ, ആദർശ്.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top