03 August Monday
- അനുവദിച്ചത്‌ 71.51 ലക്ഷം

കർഷകരുടെ വായ്‌പക്ക്‌ പലിശയടച്ച്‌ സർക്കാർ

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020
കൽപ്പറ്റ
മഹാമാരിയുടെ കാലത്ത്‌ കർഷകർക്ക്‌ വീണ്ടും സർക്കാരിന്റെ കൈത്താങ്ങ്‌. ജില്ലയിലെ സഹകരണ ബാങ്കുകളിൽനിന്നും എടുത്ത  കാർഷിക വായ്പയുടെ പലിശ എഴുതി തള്ളുന്നതിന് 71.51 ലക്ഷം രൂപ അനുവദിച്ചു. ഹ്രസ്വകാല കാർഷിക വായ്‌പ കൃത്യമായി തിരിച്ചടക്കുന്നവരുടെ പലിശ പൂർണമായും ഒഴിവാക്കി പലിശരഹിത വായ്‌പയാക്കുന്നതിനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായാണ്‌ തുക അനുവദിച്ചത്‌. 
ജില്ലയിലെ 21 സഹകരണ ബാങ്കുകളിൽനിന്നും കർഷകരെടുത്ത വായ്‌പകൾക്കാണ്‌ സർക്കാർ പലിശ  നൽകുന്നത്‌. വൈത്തിരി സർക്കിളിൽ കൽപ്പറ്റ, കണിയാമ്പറ്റ, മടക്കിമല, തരിയോട്‌, പടിഞ്ഞാറത്തറ, തൃക്കൈപ്പറ്റ, വൈത്തിരി, തെക്കുംതറ, വെങ്ങപ്പള്ളി സർവീസ്‌ സഹകരണ ബാങ്കുകൾക്കാണ്‌ തുക അനുവദിച്ചത്‌. 34.14 ലക്ഷം രൂപയാണ്‌ ഈ ബാങ്കുകൾക്കായി ലഭിക്കുക. ബത്തേരി സർക്കിളിൽ മുള്ളൻകൊല്ലി, പൂതാടി, പുൽപ്പള്ളി, ബത്തേരി, അമ്പലവയൽ സർവീസ്‌ സഹകരണ ബാങ്കുകൾക്കും തുക അനുവദിച്ചിട്ടുണ്ട്‌. 27.62 ലക്ഷം രൂപയാണ്‌ ബത്തേരി സർക്കിളിനാകെ ലഭിക്കുക.  
മാനന്തവാടി സർക്കിളിൽ നല്ലൂർനാട്‌, എച്ചോം, പേര്യ, പനമരം, ‌തിരുനെല്ലി സർവീസ്‌ സഹകരണ ബാങ്കുകൾക്കും മാനന്തവാടി ഫാർമേഴ്‌സ്‌ സർവീസ്‌ സഹകരണബാങ്കിനും പണം ലഭിക്കും. 9.74 ലക്ഷം രൂപയാണ്‌ ഈ ബാങ്കുകൾക്ക്‌ ലഭിക്കുക. ബാങ്കുകൾ തുക കൾഷകരുടെ വായ്‌പാ കണക്കിൽ വരവ്‌ വച്ച്‌ നൽകും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top