03 August Monday

3 പേർക്ക്‌ രോഗം; 2 മുക്തി

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020
 
കൽപ്പറ്റ
ജില്ലയിൽ മൂന്ന് പേർക്ക് കൂടി കോവിഡ്.  രണ്ട് പേർ രോഗമുക്തരായി. കർണാടകയിൽനിന്ന് കഴിഞ്ഞ 23ന് ബാവലി വഴി ജില്ലയിൽ എത്തിയ തിരുനെല്ലി അരണപ്പാറയിലെ ആദിവാസി യുവതി(40),  ഷാർജയിൽനിന്നും വന്ന മൂപ്പൈനാട്ടെ യുവാവ്‌(31), ബംഗളൂരിൽനിന്നെത്തിയ ചെന്നലോട്ടെ യുവാവ്‌(36) എന്നിവർക്കാണ്  ബുധനാഴ്‌ച കോവിഡ്‌ 19 സ്ഥിരീകരിച്ചത്‌. എല്ലാവരെയും മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയിലെ കോവിഡ്‌ ബാധിതരുടെ എണ്ണം 99 ആയി. 40 പേർ ജില്ലാ ആശുപത്രിയിലും  മൂന്നുപേർ കോഴിക്കോട് മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും ചികിത്സയിലുണ്ട്.
 ചുള്ളിയോട്ടെ ഇരുപത്തിനാലുകാരനും ബത്തേരി സ്വദേശിയായ നാൽപ്പത്തിയേഴുകാരനുമാണ്‌ രോഗമുക്തരായി ബുധനാഴ്‌ച ആശുപത്രി വിട്ടത്‌. 
58 പേർ കൂടി കോവിഡ്‌ നിരീക്ഷണത്തിലായി. 241 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി. 3723 പേരാണ്‌ ജില്ലയിൽ ആകെ നിരീക്ഷണത്തിൽ ഉള്ളത്‌. 47 പേർ ജില്ലാ ആശുപത്രിയിലും 1785 പേർ വിവിധ കോവിഡ് കെയർ സെന്ററുകളിലും നിരീക്ഷണത്തിലുണ്ട്‌. ബാക്കിയുള്ളവർ വീടുകളിലാണ്‌ നിരീക്ഷണത്തിൽ കഴിയുന്നത്‌. 
 ഇതുവരെ പരിശോധനക്ക്‌ അയച്ച 3241 സാമ്പിളുകളിൽ 2626 ഫലം ലഭിച്ചു. 2563 നെഗറ്റീവും 63 പോസിറ്റീവുമാണ്. 611  ഫലം ലഭിക്കാനുണ്ട്. സമൂഹ വ്യാപന പരിശോധക്ക്‌ അയച്ച 4988 സാമ്പിളുകളിൽ  3961 ഫലം ലഭിച്ചു. 3926 നെഗറ്റീവും 35 പോസിറ്റീവുമാണ്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top