07 August Friday

എസ്‌എസ്‌എൽസി വിജയികൾക്ക്‌ ഇ എം എസ്‌ എൻഡോവ്‌മെന്റ്

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020

 

കൽപ്പറ്റ
എസ്‌എസ്‌എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ ബാങ്ക്‌ അംഗങ്ങളുടെ മക്കൾക്ക്‌ വൈത്തിരി സഹകരണ കാർഷിക ഗ്രാമ വികസനബാങ്ക്‌ ഇഎംഎസ്‌ വിദ്യാഭ്യാസ എൻഡോവ്‌മെന്റ്‌ നൽകുന്നു. 25,000 രൂപക്ക്‌ താഴെ വാർഷിക വരുമാനമുളളവരുടെ മക്കൾ, 25,000 രൂപക്ക്‌ മുകളിൽ  വാർഷിക വരുമാനമുളളവരുടെ മക്കൾ എന്നിവർക്ക്‌ ധനസഹായം ലഭിക്കും. എസ്‌സി, എസ്‌ടി വിഭാഗത്തിലുള്ളവർക്കും ധനസഹായം ഉണ്ട്‌. സ്‌റ്റേറ്റ്‌ സിലബസിൽ പരീക്ഷ എഴുതിയവർക്ക്‌ അപേക്ഷിക്കാം. അപേക്ഷാ ഫോറം കൽപ്പറ്റയിലെ ഹെഡ്‌ ഓഫീസിൽനിന്നും  മേപ്പാടി, പടിഞ്ഞാറത്തറ ബ്രാഞ്ചുകളിൽനിന്നും ലഭിക്കും. അപേക്ഷകൾ 20നകം ബാങ്ക്‌ ഹെഡ്‌ ഓഫീസിൽ ലഭിക്കണം.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top