03 August Monday
ഇന്ധനക്കൊള്ളക്കെതിരെ ടാക്‌സി തൊഴിലാളികൾ

ഞങ്ങൾക്കും ജീവിക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020

ബത്തേരിയിൽ വി വി ബേബി സമരം ഉദ്‌ഘാടനം ചെയ്യുന്നു

കൽപ്പറ്റ
പെട്രോൾ, -ഡീസൽ വില വർധനക്കെതിരെ ടാക്‌സി തൊഴിലാളികളുടെ സമരം. ഓട്ടോ–-ടാക്‌സി ലൈറ്റ്‌ മോട്ടോർ വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ തൊഴിലാളികൾ പഞ്ചായത്തുകളിൽ  ധർണ നടത്തി. കോവിഡ്‌ കാലത്തും ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്രസർക്കാരിനെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു ജില്ലയിലെ സമരവും. ഓട്ടോ, -ടാക്‌സി നിരക്ക്‌ കാലോചിതമായി പരിഷ്‌ക്കരിക്കുക, പെട്രോൾ, ഡീസൽ ജിഎസ്‌ടി പരിധിയിൽ ഉൾപെടുത്തുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു സമരം. 
ബത്തേരിയിൽ സിഐടിയു ജില്ലാ സെക്രട്ടറി വി വി ബേബി ഉദ്‌ഘാടനം ചെയ്‌തു. ഷംസുദീൻ അധ്യക്ഷനായി. കെ സി ഷൈജ സ്വാഗതം പറഞ്ഞു. കൽപ്പറ്റയിൽ സിഐടിയു ജില്ലാ  ട്രഷറർ പി ഗഗാറിൻ ഉദ്ഘാടനം ചെയ്‌തു. കെ പി ബഷീർ അധ്യക്ഷനായി. കമറുദീൻ  സ്വാഗതം പറഞ്ഞു. വെങ്ങപ്പള്ളിയിൽ ഓട്ടോ–-ടാക്‌സി ലൈറ്റ്‌ മോട്ടോർ വർക്കേഴ്‌സ്‌ യൂണിയൻ ജില്ലാ സെക്രട്ടറി കെ സുഗതൻ ഉദ്‌ഘാടനം ചെയ്‌തു. ഷാനു അധ്യക്ഷനായി. ഉപേഷ്‌ സ്വാഗതം പറഞ്ഞു. അമ്പലവയലിൽ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം വി എ അബ്ബാസ്‌ ഉദ്‌ഘാടനം ചെയ്‌തു. ഇ കെ ജോണി സ്വാഗതം പറഞ്ഞു. പി ആർ ഉണ്ണികൃഷ്‌ണൻ അധ്യക്ഷനായി. മേപ്പാടയിൽ പി എ മുഹമ്മദ്‌ ഉദ്‌ഘാടനം ചെയ്‌തു. ജോബിഷ്‌കുര്യൻ അധ്യക്ഷനായി. ശ്രീനിവാസൻ സ്വാഗതം പറഞ്ഞു.   മാനന്തവാടിയിൽ കെ വി മോഹനൻ ഉദ്‌ഘാടനം ചെയ്‌തു. പി ബി അജീഷ്‌അധ്യക്ഷനായി. സൂരജ്‌കുമാർ സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top