14 July Tuesday

ആരോഗ്യ വകുപ്പിൽ നിയമനം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

 

കൽപ്പറ്റ
തൊണ്ടർനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്റ്റാഫ് നേഴ്‌സ്, നേഴ്‌സിങ് അസിസ്റ്റന്റ് (ആരോഗ്യ വകുപ്പിൽനിന്ന് വിരമിച്ചവർ) ക്ലീനിങ് സ്റ്റാഫ്, സ്വീപ്പർ തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം phc.thondernad@gmail.com എന്ന മെയിലിലേക്ക് അയക്കുകയോ പ്രവൃത്തി ദിവസങ്ങളിൽ നേരിട്ടോ സമർപ്പിക്കാം.  അവസാന തീയതി 3 വൈകീട്ട് 4 വരെ. ഫോൺ 04935 235909.
നല്ലൂർനാട് ഗവ.  ട്രൈബൽ ആശുപത്രിയിൽ ഒരു മാസത്തേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. സ്റ്റാഫ് നേഴ്‌സ് തസ്തികയിൽ ബിഎസ്സി നേഴ്‌സിങ്, ജിഎൻഎം, കെഎൻസി രജിസ്‌ട്രേഷൻ, നേഴ്‌സിങ് അസി. തസ്തികയിലേക്ക് നേഴ്‌സിങ് അസിസ്റ്റന്റ് കോഴ്‌സ് പൂർത്തിയാക്കിയവർ എന്നിവർക്ക്‌ അപേക്ഷിക്കാം. നേഴ്‌സിങ്‌ അസി. തസ്തികയിൽ ഗവ. സർവീസിൽനിന്ന് വിരമിച്ചവർക്ക് മുൻഗണന. ക്ലീനിങ്‌ സ്റ്റാഫ് തസ്തികയിലേക്ക് ശാരീരിക ക്ഷമതയുള്ളവർക്കും, ഏഴാം ക്ലാസ്സ് പാസ്സായവർക്ക് പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്കും, ഡ്രൈവർ തസ്തികയിലേക്ക് ഏഴാം ക്ലാസ്സ് പാസ്സായ എച്ച്ഡിവി ലൈസൻസ്, ബാഡ്ജ്, രണ്ട് വർഷത്തെ പ്രവർത്തി പരിചയം എന്നിവയുള്ളവർക്കും അപേക്ഷിക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യതയുടെ പകർപ്പ് എന്നിവ അഞ്ചിനകം jobchcnalloornadu@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം.
 
പ്രധാന വാർത്തകൾ
 Top