02 July Thursday

ചെതലയം ടൗണിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ 2 പേർക്ക‌് പരിക്ക‌്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

 

ബത്തേരി
ചെതലയം ടൗണിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട‌് പേർക്ക‌് പരിക്കേറ്റു.ബാർബർ തൊഴിലാളി പൂവഞ്ചി വാസു (35) ഫോറസ‌്റ്റ‌് വാച്ചർ ഷിബു (25) എന്നിവർക്കാണ‌് പരിക്ക‌്. തിങ്കളാഴ‌്ച രാവിലെ ഒമ്പതിന‌് ടൗണിലെത്തിയ കാട്ടുപന്നി ബാർബർ ഷോപ്പിൽ കയറിയാണ‌് വാസുവിനെ കുത്തിയത‌്. പരിക്കേറ്റ വാസു തൊട്ടടുത്ത ഷിബുവിന്റെ വീട്ടിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിന്നാലെ എത്തിയ പന്നി കു‌ളിമുറിയിൽനിന്നും പുറത്തിറങ്ങിയ ഷിബുവിനെയും കുത്തി. അഞ്ചിലധികം കുത്താണ‌് ഷിബുവിന്റെ ശരീരത്തിൽ ഏറ്റത‌്. തേറ്റയില്ലാത്ത പന്നി ആയതിനാൽ  പരിക്കിന്റെ ആഴം കുറഞ്ഞു. ഷിബുവിന്റെ ഭാര്യ ഷേർളിയും സമീപത്ത‌് ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇരുവരെയും താലൂക്ക‌് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രധാന വാർത്തകൾ
 Top