08 June Thursday

കേന്ദ്ര നയങ്ങൾക്കെതിരെ ഒന്നിച്ചുപോരാടും: കെജിഒഎ

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023

മാനന്തവാടി

സഹകരണ മേഖലയെ തകർക്കുന്ന നീക്കങ്ങളിൽനിന്ന്‌ കേന്ദ്രസർക്കാർ പിൻമാറണമെന്ന്‌ കെജിഒഎ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിന്റെ കർഷകദ്രോഹ നയത്തിനെതിരെ യോജിച്ചു പോരാടാൻ സമ്മേളനം തീരുമാനിച്ചു.  ജനപക്ഷ ബദൽ നടപ്പാക്കുന്ന എൽഡിഎഫ് സർക്കാരിനെ സംരക്ഷിക്കുക, ബാങ്കിങ്‌ മേഖലയെ തകർക്കുന്ന കേന്ദ്ര നയങ്ങൾ അവസാനിപ്പിക്കുക  എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.  മാനന്തവാടി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഹാളിൽ നടന്ന സമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ഡോ. എസ് ദയാൽ പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾ ആരംഭിച്ചു. ജില്ലാ സെക്രട്ടറി എ ടി ഷണ്മുഖൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പത്മശ്രീ ചെറുവയൽ രാമനെ സമ്മേളനം ആദരിച്ചു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി വി ബേബി, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ടി കെ അബ്ദുൽ ഗഫൂർ, കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി പി പി ബാബു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ ടി ഷണ്മുഖൻ (പ്രസിഡന്റ്‌), ഡോ. കെ എസ് സുനിൽ, സി ബി ദീപ (വൈസ് പ്രസിഡന്റ്‌), കെ ജി പത്മകുമാർ(സെക്രട്ടറി),  പി സന്തോഷ് കുമാർ, പി ബി ഭാനുമോൻ (ജോ. സെക്രട്ടറി ), എം സജീർ (ട്രഷറർ), കെ ശാന്ത (വനിതാ സബ്‌ കമ്മിറ്റി കൺവീനർ).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top