23 April Friday
ഈ കരുതലിലുണ്ട്‌ സർക്കാരിന്റെ ഉറപ്പ്‌

വാക്‌സിൻ എടുത്തത്‌ 2136 പേർ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 2, 2021

60 കഴിഞ്ഞവർക്ക്‌ കലക്ടറേറ്റ്‌ പഴശ്ശി ഹാളിൽ ഒരുക്കിയ വാക്‌സിൻ കേന്ദ്രത്തിൽനിന്ന്‌ കുത്തിവയ് പ്പെടുക്കുന്ന കൽപ്പറ്റ സ്വദേശി എം ടി മൈക്കിൾ

കൽപ്പറ്റ
‘‘ഇഞ്ചക്ഷൻ എടുത്ത പോലെ തോന്നുന്നതേയില്ല, വേദനയുമില്ല, ഒരസ്വസ്ഥതയുമില്ല, മനസിന്‌ ഒരു ധൈര്യം കിട്ടിയപോലുണ്ട്‌, കോവിഡ്‌ വാക്‌സിൻ എടുത്ത എഴുപത്തിരണ്ടുകാരനായ എം ടി മൈക്കിളിന്റെ പ്രതികരണം. കൊളസ്‌ട്രോളും ഉയർന്ന രക്ത സമ്മർദവുമുള്ള മൈക്കിളിന് പക്ഷാഘാതം വന്ന് ശരീരത്തിന്റെ ‌ ഒരുഭാഗം ശേഷിക്കുറവുമുണ്ട്‌. ‌  60 കഴിഞ്ഞവർക്ക്‌ വാക്‌സിൻ നൽകുന്നതിന്റെ ആദ്യദിവസം തന്നെ കുത്തിവയ്‌പ്പിനെത്തിയതാണ്‌ ഈ വയോധികൻ. സ്‌പോട്ട്‌ രജിസ്‌ട്രർ ചെയ്‌താണ്‌ കുത്തിവയ്‌പ്പെടുത്തത്‌.  വയോജനങ്ങളോടുള്ള സർക്കാരിന്റെ  കരുതലും ചികിത്സയിലെ കൃത്യതയും വിലമതിക്കാനാവാത്തതാണെന്ന്‌ കൽപ്പറ്റ തിരുഹൃദയ നഗറിലെ  മൈക്കിൾ പറഞ്ഞു.  ജില്ലയിൽ 23 കേന്ദ്രങ്ങളിലാണ്‌ കുത്തിവയ്‌പ്പ്‌ നടത്തിയത്‌. 2136 പേർ തിങ്കളാഴ്‌ച കുത്തിവയ്‌പ്പെടുത്തു. ആയിരത്തോളം പേർ 60 കഴിഞ്ഞവരാണ്‌. ഇലക്ഷൻ ചുമതലയുള്ള ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരുമാണ്‌ ബാക്കിയുള്ളവർ. 
ഇലക്ഷൻ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കും 60 കഴിഞ്ഞവർക്കും 45നും 59 നും ഇടയിൽ പ്രായമുള്ള മറ്റ് രോഗബാധിതർക്കുമാണ് വാക്‌സിനേഷൻ നൽകുന്നത്‌. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗ നിർദേശമനുസരിച്ച് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികൾക്ക് പുറമേ മറ്റ്‌   ആശുപത്രികളിലും  വാക്‌സിനെടുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്‌. സർക്കാർ ആശുപത്രികളിൽ വാക്‌സിനേഷൻ സൗജന്യമാണ്. പൊതുജനങ്ങൾക്ക് നേരിട്ട് രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്‌. കോവിഡ് വാക്‌സിനേഷൻ സെന്ററിൽ പോയി രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top