14 April Wednesday
വാടിത്തളർന്ന് കോൺഗ്രസ്

രാജി തുടർക്കഥ
തടയാനാകാതെ നേതൃത്വം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 2, 2021
കൽപ്പറ്റ
ശനിയാഴ്ച് ഡിസിസി  ജനറൽ സെക്രട്ടറിയും ഐഎൻടിയുസി നേതാവുമായ പി കെ അനിൽകുമാർ,  തൊട്ട് പിന്നാലെ മഹിള കോൺഗ്രസ് നേതാവും ഐഎൻടിയുസി ജില്ല വെെസ് പ്രസിഡന്റുമായ സുജയ വേണുഗോപാൽ,  തിങ്കളാഴ്ച   മുതിർന്ന കോൺഗ്രസ് നേതാവ് കെ കെ വിശ്വനാഥൻ.... അടുത്ത ദിവസം ആരായിരിക്കും  രാജിവെക്കുന്നതെന്ന  ഭീതിയിലാണ്  ജില്ല കോൺഗ്രസ് നേതൃത്വം.  സംഘടന ദൗർബല്യവും അഭ്യന്തരകലാപവും രൂക്ഷമായ കോൺഗ്രസിന്റെ ചരിത്രത്തിൽ  ആദ്യമായാണ്‌   നേതാക്കൾ ഒന്നടങ്കം രാജി വെക്കുന്നത്.   മുതിർന്ന നേതാക്കളുടെ രാജി തുടർക്കഥയായത്  ജില്ലയിലെ കോൺഗ്രസ്  ‌ സംവിധാനത്തെ കൂടുതൽ തളർത്തി.    കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നായ വയനാട്ടിലെ കുഴപ്പം സംസ്ഥാന കോൺഗ്രസിനും കനത്ത ആഘാതമായി.  ദേശീയ നേതാവായ രാഹുൽ ഗാന്ധി പ്രതിനിധാനം ചെയ്യുന്ന   മണ്ഡലത്തിൽ തന്നെയാണ് കൂട്ടരാജിയെന്നതും പാർടിയെ കുടുതൽ പ്രതിരോധത്തിലാക്കി.  രാഹുലിനെക്കുറിച്ചുള്ള   പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതാണിതെന്ന  ചർച്ചയും  ഉയരുന്നുണ്ട്. രണ്ട്   കെപിസിസി നിർവാഹകസമിതി അംഗങ്ങളും അടുത്ത ദിവസം രാജിവെക്കുമെന്ന അഭ്യുഹമുണ്ട്. നേതാക്കൾ കൂട്ടമായി  പാർടി വിടുന്നത്   അണികളിലും  ഇളക്കമുണ്ടാക്കി. പലയിടങ്ങളിലും പ്രവർത്തകരും രാജിവെച്ച് തുടങ്ങി.   കോൺഗ്രസിൽ നിന്ന് മാത്രമല്ല മുസ്ലിംലീഗിൽ നിന്നും നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ രാജിവെക്കുന്നുണ്ട്. വനിത ലീഗ് നേതാവും മുൻ ജില്ല പഞ്ചായത്ത് വെെസ് പ്രസിഡന്റുമായ എ ദേവകി   രാജിവെച്ച്‌ എൽജെഡിയിൽ ചേർന്നു.  ലീഗ് മേപ്പാടി പഞ്ചായത്ത്‌ സെക്രട്ടരിയും മോട്ടോർ തൊഴിലാളി യൂണിയൻ (എസ്‌ടിയു) ജില്ല പ്രസിഡന്റുമായ ലുക്ക്മാനും  രാജിവെച്ചിരുന്നു.   
ലുക് മാൻ സിപിഎ എം സഹയാത്രികനാകനായി   പ്രവർത്തനം തുടങ്ങി.  തെരഞ്ഞെടുപ്പ് അടുത്തപ്പോഴുണ്ടായ തകർച്ച  യുഡിഎഫിന്റെ നെഞ്ചിടിപ്പ് വർധിപ്പിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും യുഡിഎഫ് കോട്ടകൾ തകർന്നടിഞ്ഞിരുന്നു. ഈ തെരഞ്ഞെടുപ്പിൽ പരാജയം ഇരട്ടിക്കുമെന്ന ആശങ്കയിലാണ്  നേതൃത്വം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top