മാനന്തവാടി
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കും വർഗീയതക്കുമെതിരെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ മാനന്തവാടി മണ്ഡലത്തിലെ സ്വീകരണം വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. 23ന് വൈകിട്ട് നാലിന് മാനന്തവാടിയിലാണ് ആദ്യ സ്വീകരണം.
സംഘാടക സമിതി രൂപികരണയോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി വി സഹദേവൻ ഉദ്ഘാടനംചെയ്തു. പനമരം ഏരിയാ സെക്രട്ടറി എ ജോണി അധ്യക്ഷനായി. മാനന്തവാടി ഏരിയാ സെക്രട്ടറി എം രജീഷ് സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം പി ടി ബിജു നന്ദിയും പറഞ്ഞു. സംഘാടക സമിതി ചെയർമാനായി ഒ ആർ കേളു എംഎൽഎയെയും കൺവീനറായി എ എൻ പ്രഭാകരനെയും ട്രഷററായി പി വി സഹദേവനെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: ജസ്റ്റിൻ ബേബി, ഡോ. എം പി അനിൽ, പി വി ബാലകൃഷ്ണൻ ,സുധി രാധാകൃഷ്ണൻ, അംബികാ ഷാജി, പി എം ആസ്യ (വൈസ് ചെയർമാൻമാർ), പി കെ സുരേഷ്, എ ജോണി, എം രജീഷ്, പി ടി ബിജു, കെ എം വർക്കി, സി ജി പ്രത്യുഷ്, വി കെ സുലോചന (ജോ. കൺവീനർമാർ). സ്വീകരണ യോഗത്തിൽ പതിനായിരം പേരെ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..