03 February Friday

ഭാഗ്യക്കുറി ഓഫീസിലേക്ക്‌ തൊഴിലാളി മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022

ലോട്ടറി ഏജന്റ്‌സ് ആൻഡ്‌ സെല്ലേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ തൊഴിലാളികൾ നടത്തിയ ലോട്ടറി ഓഫീസ്‌ മാർച്ച്‌ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി ആർ ജയപ്രകാശ് ഉദ്ഘാടനംചെയ്യുന്നു

 

കൽപ്പറ്റ
തൊഴിൽമേഖലയിലെ വിവിധ ആവശ്യങ്ങളുയർത്തി ലോട്ടറി ഏജന്റ്‌സ് ആൻഡ്‌  സെല്ലേഴ്‌സ് യൂണിയൻ(സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ തൊഴിലാളികൾ ജില്ലാ ഭാഗ്യക്കുറി ഓഫീസ്‌ മാർച്ച്‌ നടത്തി.  വെട്ടികുറച്ച കമീഷൻ പുനഃസ്ഥാപിക്കുക, വ്യാജ ലോട്ടറികൾക്കെതിരെ  നടപടി സ്വീകരിക്കുക, ക്ഷേമപദ്ധതികൾക്ക്‌ ഉടൻ ഫണ്ട്‌ അനുവദിക്കുക, ഡിഎൽഒമാരുടെ അമിതാധികാരപ്രവണത അവസാനിപ്പിക്കുക, ലോട്ടറി ഓഫീസുകളിൽ ആവശ്യമായ ജീവനക്കാരെ നിയമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്‌. 
ലോട്ടറി ഏജന്റ്‌സ് ആൻഡ്‌ സെല്ലേഴ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്    പി ആർ ജയപ്രകാശ് ഉദ്ഘാടനംചെയ്‌തു.  ജില്ലാ ലോട്ടറി ഏജന്റ്‌സ് ആൻഡ്‌   സെല്ലേഴ്‌സ് യൂണിയൻ പ്രസിഡന്റ് എം കെ ശ്രീധരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി എസ്‌ സുരേഷ്, വി ജെ ഷിനു, വി എം ജിനീഷ്‌, വി എം സനിൽകുമാർ, സി എം നിഷാദ് എന്നിവർ സംസാരിച്ചു. എസ്‌ പി രാജവർമ്മ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top