16 January Saturday

പോളിങ് ഉദ്യോഗസ്ഥർക്ക് പരിശീലനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 1, 2020
കൽപ്പറ്റ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട ജില്ലയിലെ പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം  ആരംഭിച്ചു. മാനന്തവാടി ബ്ലോക്ക്, നഗരസഭ പോളിംഗ് ഉദ്യോഗസ്ഥർക്ക്  മാനന്തവാടി സെന്റ് പാട്രിക് സ്‌കൂളിലായിരുന്നു ആദ്യ പരിശീലന ക്ലാസ്. മാനന്തവാടി ബ്ലോക്ക് റിട്ടേണിംഗ് ഓഫീസർ ഡെപ്യൂട്ടി കലക്ടർ സി എം  വിജയലക്ഷ്മി, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ പി കെ പുരുഷോത്തമൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
ഇലക്ട്രോണിക് വോട്ടിംഗ് മെഷിൻ ഉപയോഗിക്കേണ്ട രീതി, പോളിംഗ് ബൂത്തിൽ ചെയ്യേണ്ട നടപടിക്രമങ്ങൾ എന്നിവയിലാണ് പരിശീലനം നൽകിയത്. മാനന്തവാടി ബ്ലോക്കിൽ 213 പോളിങ് സ്റ്റേഷനുകളിലെ 213 പ്രിസൈഡിങ് ഓഫീസർമാരും 213 ഫസ്റ്റ് പോളിംഗ് ഓഫീസർമാരും റിസർവ് ഓഫീസർമാരും പരിശീലന ക്ലാസ്സിൽ പങ്കെടുത്തു. രാവിലെ 9.30 മുതൽ ഒരു മണി വരെയും ഉച്ചയ്ക്ക് 1.30 മുതൽ വൈകീട്ട് 5 വരെയുമുള്ള രണ്ട് ഷെഡ്യൂളുകളിലായാണ് പരിശീലനം നടന്നത്. ജില്ലാ ബ്ലോക്ക് തല ട്രെയ്‌നർമാർ പരിശീലന ക്ലാസുകൾ നയിച്ചു. പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പരിശീലന ക്ലാസുകൾ നടത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top