17 January Sunday

മാറിച്ചിന്തിക്കാൻ മാനന്തവാടി

സ്വന്തം ലേഖകൻUpdated: Tuesday Dec 1, 2020

  

മാനന്തവാടി
തനതായ വികസന പദ്ധതികളിലൂടെ നാടിന്റെ മുഖം മാറ്റുമെന്ന ഉറപ്പേകി മാനന്തവാടി ബ്ലോക്കിൽ എൽഡിഎഫ്‌ മുന്നേറ്റം. ബ്ലോക്ക്‌ പഞ്ചായത്തിന്റെ ചരിത്രത്തിൽ ഒരുതവണ ഒഴികെയെല്ലാം യുഡിഎഫ്‌ ഭരണമായിരന്നു. സിപിഐ എം നേതാവും ഗദ്ദിക കലാകാരനുമായിരുന്ന പി കെ കാളനും ഒരിക്കൽ ബ്ലോക്ക്‌ ‌ പ്രസിഡന്റായി‌. അന്നും  ഭൂരിപക്ഷം യുഡിഎനായിരുന്നു.  10 വർഷമായി തുടർച്ചയായി ഭരിക്കുന്ന യുഡിഎഫ്‌ വികസനത്തിൽ പൂർണപരാജയമായി. അഴിമതി കൊടികുത്തി വാണു. ഭരണാധികാരികൾ വിജിലൻസ്‌ അന്വേഷണംവരെ നേരിടുകയാണ്‌. പദ്ധതി നടത്തിപ്പിലെ ഏജൻസി മാത്രമമായി ബ്ലോക്ക്‌ ഭരണത്തെ മാറ്റി.  സ്വന്തമായ വികസന കാഴ്‌ചപ്പാടോ,  പദ്ധതികളോ ഉണ്ടായില്ല. 
ബ്ലോക്കിൽ യുഡിഎഫിന്റെ ദുർഭരണം അവസാനിപ്പിക്കാനുള്ള  തീരുമാനത്തിലാണ്‌ എൽഡിഎഫ്‌. മുൻജില്ലാ പഞ്ചായത്ത്‌ അംഗവും എടവക പഞ്ചായത്ത്‌ പ്രസിഡന്റുമായിരുന്ന ജസ്‌റ്റിൽ ബേബിയുടെ നേതൃത്വത്തിലാണ്‌‌ പോരാട്ടം. ‌ സിപിഐ എം പനമരം ഏരിയാ സെക്രട്ടറിയായിരിക്കെയാണ്‌ ജസ്‌റ്റിൻ മത്സരത്തിനിറങ്ങിത്‌. പള്ളിക്കൽ ഡിവിഷനിൽനിന്നുമാണ്‌ ജനവിധി തേടുന്നത്‌.  അനുഭവസമ്പത്തും‌ നാടിനെ നയിക്കാൻ കഴിവുള്ളവരുമാണ്‌ സ്ഥനാർഥികളെല്ലാം.  13 ഡിവിഷനുകളാണുള്ളത്‌‌. നിലവിൽ ബ്ലോക്ക്‌ മെമ്പറായിരുന്ന ദിനേശ്‌ ബാബു തലപ്പുഴയിൽനിന്നും മത്സരിക്കുകയാണ്‌. സിപിഐ എം പനമരം എരിയാ കമ്മിറ്റി അംഗവും എകെഎസ്‌ ഏരിയാ സെക്രട്ടറിയുമായ കെ രാമചന്ദ്രനാണ്‌ കട്ടയാട്‌ ഡിവിഷനിലെ സ്ഥാനാർഥി. സിപിഐ എം എടവക ലോക്കൽ സെക്രട്ടറിയായിരുന്ന കെ വി വിജോൾ കല്ലോടിയിൽ മാറ്റുരയ്‌ക്കുന്നു‌.  നല്ലൂർനാട്‌ ലോക്കൽ കമ്മിറ്റി അംഗവും  എടവക പഞ്ചായത്ത്‌ അംഗവുമായിരുന്ന ഇന്ദിരാ പ്രേമചന്ദ്രൻ തോണിച്ചാലിലും,  മുൻബ്ലോക്ക്‌ അംഗം എ കെ ജയഭാരതി തിരുനെല്ലിയിലും ജിഷ അനൂപ് പേര്യയിലും  ചന്ദ്രികാ പ്രഭാകരൻ വാളാടും  ബി എം വിമല കാട്ടിക്കുളത്തും സ്ഥാനാർഥികളാണ്‌. ആരോഗ്യവകുപ്പിലെ റിട്ടയേർഡ്‌ ജീവനക്കാരൻ സീതി തരുവണയാണ്‌ തരുവണ ഡിവിഷനിൽ ജനവിധി നേടുന്നത്‌.  വെള്ളമുണ്ട പഞ്ചായത്ത്‌ അംഗമായിരുന്ന  പി കല്യാണി വെള്ളമുണ്ടയിലും   കേരള കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി  സി പി ലൂക്കോസ്‌ തേറ്റമലയിലും മത്സരിക്കുകയാണ്‌.  ഒ ടി രമ്യയാണ്‌ തൊണ്ടർനാട്ടെ സ്ഥാനാർഥി. 
പ്രചാരണത്തിലും ജനസമ്മിതിയിലും എല്ലാവരും മുന്നേറുകയാണ്‌. നാടറിയുന്നവരും നാടിനെ അറിയുന്നവരുമാണ്‌ സാരഥികളെല്ലാം. യുഡിഎഫിന്റെ അഴിമതിയും കെടുകാര്യസ്ഥതയും തുറന്നുകാണിച്ചാണ്‌ പ്രചാരണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top