16 January Saturday

90 പേര്‍ക്ക് കൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Tuesday Dec 1, 2020
കൽപ്പറ്റ
ജില്ലയിൽ തിങ്കളാഴ്‌ച  90 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.   116 പേർ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 86 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. നാല്‌ പേർ വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും എത്തിയതാണ്. ആറു പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 10745 ആയി. 8997 പേർ ഇതുവരെ രോഗമുക്തരായി.  നിലവിൽ 1319 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 709 പേർ വീടുകളിൽ  ഐസൊലേഷനിലാണ്‌.  
 
രോഗം സ്ഥിരീകരിച്ചവർ
ബത്തേരി, പനമരം സ്വദേശികളായ 12 പേർ വീതം, മാനന്തവാടി 9 പേർ, അമ്പലവയൽ 8 പേർ, കൽപ്പറ്റ, തിരുനെല്ലി 6 പേർ വീതം, എടവക, കണിയാമ്പറ്റ 4 പേർ വീതം, കോട്ടത്തറ, പടിഞ്ഞാറത്തറ 3 പേർ  വീതം, മീനങ്ങാടി, മേപ്പാടി, മൂപ്പൈനാട്, പൊഴുതന, വെള്ളമുണ്ട, വെങ്ങപ്പള്ളി, വൈത്തിരി 2 പേർ വീതം, മുട്ടിൽ, നെന്മേനി, പൂതാടി, പുൽപള്ളി, തരിയോട് സ്വദേശികളായ ഓരോരുത്തരുമാണ്  സമ്പർക്കത്തിലൂടെ രോഗബാധിതരായത്.   20ന് ബഹ്‌റൈനിൽ നിന്നും എത്തിയ പടിഞ്ഞാറത്തറ സ്വദേശി,   22ന് അബുദാബിയിൽ നിന്നും വന്ന ബത്തേരി സ്വദേശി,  22ന് രാജസ്ഥാനിൽ നിന്നും വന്ന മാനന്തവാടി  സ്വദേശി,   27ന് കർണാടകയിൽ നിന്നും വന്ന മാനന്തവാടി സ്വദേശി എന്നിവരാണ് വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തി രോഗബാധിതരായവർ.
 
116 പേർക്ക്  രോഗമുക്തി 
എടവക സ്വദേശികളായ 9 പേർ, തരിയോട് 8 പേർ, പൊഴുതന, മൂപ്പൈനാട് 6 പേർ വീതം, പടിഞ്ഞാറത്തറ, തൊണ്ടർനാട് 5 പേർ വീതം, നെന്മേനി, മേപ്പാടി, കണിയാമ്പറ്റ, മാനന്തവാടി, തിരുനെല്ലി 3 പേർ  വീതം, കൽപ്പറ്റ, വെങ്ങപ്പള്ളി, പുൽപള്ളി, വൈത്തിരി 2 പേർ വീതം, പൂതാടി, ബത്തേരി, നൂൽപ്പുഴ, തവിഞ്ഞാൽ, മുട്ടിൽ, മീനങ്ങാടി എന്നിവിടങ്ങളിൽ ഓരോരുത്തരും, പത്തനംതിട്ട, തൃശ്ശൂർ സ്വദേശികളായ ഓരോരുത്തരും, വൈത്തിരി ഓറിയന്റൽ സിഎഫ്എൽടിസിയിൽ ചികിത്സയിലുള്ള 27 പേരും വീടുകളിൽ ചികിത്സയിലുള്ള 19 പേരുമാണ് രോഗമുക്തരായത്. 
 
809 പേർ പുതുതായി നിരീക്ഷണത്തിൽ
കോവിഡുമായി ബന്ധപ്പെട്ട് തിങ്കളാഴ്‌ച  പുതുതായി നിരീക്ഷണത്തിലായത് 809 പേർ.  923 പേർ നിരീക്ഷണക്കാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 8244 പേർ.  701 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. തിങ്കളാഴ്‌ച 217 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 167112 സാമ്പിളുകളിൽ 166974 പേരുടെ ഫലം ലഭിച്ചു. ഇതിൽ 156229 നെഗറ്റീവും 10745 പോസിറ്റീവുമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top