12 December Thursday

ഓടിക്കൊണ്ടിരുന്ന ബസിന്‌ മുകളിൽ ശിഖരം പൊട്ടിവീണു

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024

ബസിന്‌ മുകളിൽ പൊട്ടിവീണ ശിഖരം ജീവനക്കാർ എടുത്തുമാറ്റുന്നു

കൽപ്പറ്റ
ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്‌ മുകളിൽ മരത്തിന്റെ ശിഖരം പൊട്ടിവീണു. വ്യാഴം രാവിലെ പത്തോടെ കൽപ്പറ്റ–-മാനന്തവാടി പാതയിലെ പുളിയാർമല വെള്ളമ്പാടിയിലായിരുന്നു അപകടം. മാനന്തവാടിയിൽനിന്ന്‌ കൽപ്പറ്റയിലേക്ക്‌ വരികയായിരുന്ന ഗോപിക  ബസിന്റെ മുകളിലേക്കാണ്‌ ഉയരത്തിലുള്ള മരത്തിൽനിന്ന്‌ ശിഖരം പൊട്ടിവീണത്‌. ബസിന്‌ മുകളിൽ തന്നെ ശിഖരം കുടുങ്ങിയതിനാൽ തൊട്ടുപിറകിലുണ്ടായിരുന്ന ഇരുചക്രവാഹന യാത്രികരുൾപ്പെടെ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബസ്‌ കടന്നുപോയ ശേഷമാണ്‌ ശിഖരം വീണതെങ്കിൽ ബൈക്ക്‌ യാത്രക്കാർക്ക്‌ പരിക്കേൽക്കുമായിരുന്നു. 
ബസിന്‌ മുകളിൽ കുടുങ്ങിയ ശിഖരം  ജീവനക്കാർ എടുത്തുമാറ്റി യാത്ര തുടർന്നു. മുകൾഭാഗത്ത്‌ ചെറിയ തകരാർ സംഭവിച്ചു. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top