11 October Friday

കലക്ടറേറ്റിലേക്ക്‌ ആശാ പ്രവർത്തകരുടെ ഉജ്വല മാർച്ച്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

ആശാവർക്കേഴ്‌സ്‌ യൂണിയൻ നേതൃത്വത്തിൽ നടത്തിയ കലക്ടറേറ്റ്‌ മാർച്ച്‌ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി വി ബേബി  ഉദ്ഘാടനം ചെയ്യുന്നു

കൽപ്പറ്റ
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌  ആശാ വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു)  നേതൃത്വത്തിൽ ആശാ പ്രവർത്തകർ കലക്ടറേറ്റ്‌ മാർച്ച്‌ നടത്തി.  ശൈലി ആപ്പിന് ഉപകരണവും ആളൊന്നിന്‌ 20 രൂപ ഇൻസെന്റീവും നൽകുക,   ഓണറേറിയം 15,000 രൂപയാക്കുക, പെൻഷൻ പ്രായം 65 വയസ്സും പിരിയുമ്പോൾ അഞ്ച്‌ ലക്ഷം രൂപയും പിന്നീട് പെൻഷൻ 5000 രൂപയും അനുവദിക്കുക, മേപ്പാടി പഞ്ചായത്തിലെ 11, 12 മുണ്ടക്കൈ, ചൂരൽമല വാർഡുകളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ആശമാർക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തി ജോലി തുടരാനുള്ള സംവിധാനം ഒരുക്കുക, ആശമാരെ ആരോഗ്യമേഖലയിൽ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങളും  ഉന്നയിച്ചായിരുന്നു മാർച്ച്‌. 
   സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി വി ബേബി  ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌  രശ്മി പ്രദീപ് അധ്യക്ഷയായി. ജില്ലാ സെക്രട്ടറി കമല മോഹനൻ, ഫിലോമിന എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ സീമന്തിനി സ്വാഗതവും ദീപ പ്രമോദ് നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top