02 December Friday
സിപിഐ എം ദേശീയ പ്രക്ഷോഭം

കേന്ദ്രനയങ്ങൾക്കെതിരെ ഉജ്വല റാലി

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022

സിപിഐ എം ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കൽപ്പറ്റ സംഘടിപ്പിച്ച റാലി സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു

 
കൽപ്പറ്റ 
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്ക്‌ താക്കീതായി ബഹുജനറാലി. ജനത്തെ കൊള്ളയടിക്കുന്ന മോദി സർക്കാരിനെതിരെ ജില്ലയിലും ജനരോഷം ആളിക്കത്തി. വിലക്കയറ്റം സൃഷ്ടിച്ചും തൊഴിൽ ഇല്ലാതാക്കിയും സാധാരണക്കാരുടെ ജീവിതഭാരം കൂട്ടുന്ന തെറ്റായ നയങ്ങൾക്കെതിരെ നൂറുകണക്കിനാളുകൾ തെരുവിലിറങ്ങി. 
ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാനും കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ ബദൽനയങ്ങൾക്ക്‌ പിന്തുണ പ്രഖ്യാപിച്ചും സിപിഐ എം ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ  കൽപ്പറ്റയിലായിരുന്നു റാലി. 
വിലക്കയറ്റം തടയുക, എല്ലാവർക്കും വിദ്യാഭ്യാസം എല്ലാവർക്കും തൊഴിൽ, സ്വകാര്യവൽക്കരണ നീക്കങ്ങളെ പ്രതിരോധിക്കുക,  ജനാധിപത്യ അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റം പ്രതിരോധിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉയർത്തിയായിരുന്നു പ്രക്ഷോഭം.
കൽപ്പറ്റ കനറാ ബാങ്ക്‌ പരിസരത്തുനിന്ന്‌ ആരംഭിച്ച്‌ പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത്‌ സമാപിച്ചു. തൊഴിലാളികളും സ്‌ത്രീകളും ഉൾപ്പെടെയുള്ളവർ  അണിനിരന്നു.  റെയിൽവേ ഉൾപ്പെടെ സ്വകാര്യവൽക്കരിച്ച്‌ പൊതുമേഖലയെ തകർക്കാനുള്ള തിടുക്കത്തിലാണ്‌ കേന്ദ്രം. തൊഴിൽമേഖലയാകെ സ്‌തംഭിച്ചു. ഇതിനെതിരെ രാജ്യമൊട്ടാകെ ഉയരുന്ന പ്രതിഷേധങ്ങൾക്ക്‌ കരുത്തേകാൻ വയനാടും ഒപ്പമുണ്ടാകുമെന്ന്‌ റാലി സക്ഷ്യപ്പെടുത്തി. 
പൊതുയോഗം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം വി ജയരാജൻ ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ഗഗാറിൻ സ്വാഗതവും വി ഹാരിസ് നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ഒ ആർ കേളു എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി വി സഹദേവൻ, വി വി ബേബി, എ എൻ പ്രഭാകരൻ, പി കെ സുരേഷ്‌,  കെ റഫീക്ക്‌  തുടങ്ങിയവർ റാലിക്ക്‌ നേതൃത്വംനൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top